275 ദിവസത്തെ ക്വാറന്റീന് ശേഷം മമ്മൂട്ടി ഇന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങി

275 ദിവസത്തെ ക്വാറന്റീന് ശേഷം മമ്മൂട്ടി ഇന്ന് വീട്ടിൽ നിന്നും പുറത്തിറങ്ങി. എംജി റോഡ് വഴി കണ്ടെയ്‌നർ റോഡിലൂടെ കലൂർ സ്റ്റേഡിയത്തിന് പിന്നിലെത്തി ചായ കുടിച്ച ശേഷമാണ് അദ്ദേഹം വീട്ടിലേക്ക് മടങ്ങിയത്. ലോക് ഡൗൺ ആരംഭിച്ചതിനു ശേഷം വീട്ടിൽ നിന്നും പുറത്തിറങ്ങിയിട്ടില്ലായിരുന്ന താരം നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നാണ് പുറത്തിറങ്ങുന്നത്.

അതേ സമയം, രാജ്യത്ത് കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആളുകൾ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് താരം നിരവധി തവണ സോഷ്യൽ മീഡിയയിലൂടെ സന്ദേശങ്ങൾ പങ്കുവച്ചിരിന്നു. മമ്മൂട്ടിയെ കൂടാതെ ദുൽഖർ സൽമാനും സോഷ്യൽ മീഡിയയിലൂടെ ജാഗ്രതാ നിർദേശം പങ്കുവച്ച് രംഗതെത്തിയിരുന്നു.

Story Highlights Mammootty leaves home today for 275 days quarantine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top