Advertisement

സംശയത്തിന്റെ പേരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്നു; കൊലപാതകം മകളുടെ മുന്നിൽവച്ച്

December 4, 2020
Google News 1 minute Read

ഇടുക്കി പീരുമേട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ചന്ദ്രവനം പ്രിയദർശിനി കോളനിയിൽ രാജലക്ഷ്മി (30)ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജ (36)യെ പൊലീസ് അറസ്റ്റ് ചെയ്തു.

പത്ത് വർഷം മുൻപ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ചു രാജലക്ഷ്മി രാജയ്ക്കൊപ്പം വരികയായിരുന്നു. ഇവർക്ക് ആറു വയസുള്ള പെൺകുട്ടിയുണ്ട്. ഈ കുട്ടിയുടെ മുന്നിൽവച്ചാണ് കൊലപാതകം നടന്നത്. ദിവസങ്ങളായി രാജനും രാജലക്ഷ്മിയും തമ്മിൽ കലഹത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. രാജലക്ഷ്മിയുടെ മേൽ സംശയം ഉണ്ടായിരുന്ന രാജൻ തർക്കത്തിനിടെ വാക്കത്തി ഉപയോഗിച്ച് കഴുത്തറുത്തു. സംഭവ സ്ഥലത്തു തന്നെ രാജലക്ഷ്മി മരിച്ചു.

സംഭവ ശേഷം ഓടി ഒളിച്ച രാജനെ സമീപത്തെ തേയില തോട്ടത്തിൽ നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. രാജലക്ഷ്മിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Story Highlights Murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here