സ്വാദേറിയ വിഭവങ്ങൾ മാത്രമല്ല, ഇനി നിറപറയിൽ നിന്ന് മാസ്കും സാനിറ്റൈസറും

സ്വാദേറിയ വിഭവങ്ങളിൽ നിന്ന് കൊവിഡ് പോരാട്ടത്തിൽ പങ്കാളിയാകാൻ നിറപറ. കേരളത്തിലെ പ്രമുഖ ഭക്ഷ്യ വിതരണ ബ്രാൻഡായ നിറപറ, എൻഹാൻസ് എന്ന പേരിൽ N 95 ഫേസ് മാസ്കും വി ബാൻ ഹാൻഡ് സാനിറ്റൈസറും വിപണിയിലെത്തിക്കുന്നു. ലുലു മാളിൽ ഇന്നലെ നടന്ന ചടങ്ങിലാണ് എൻഹാൻസ് ശ്രേണിയിലെ ഉത്പന്നങ്ങൾ പുറത്തിറക്കിയത്.
എൻഹാൻസ് ബ്രാൻഡിന് വേണ്ടി ഒരു കിയോസ്‌കും ലുലുമാളിൽ നിറപറ ആരംഭിച്ചിട്ടുണ്ട്. എൻഹാൻസിന്റെ ആദ്യ വില്പന നിറപറയുടെ ടെറിട്ടറി സെയിൽസ് മാനേജർ ബേസിൽ കെ എബ്രഹാം നിർവഹിച്ചു. ഏരിയ സെയിൽസ് മാനേജർ സുധീഷ് കുമാർ വി എസ് ഉത്പന്നം ഏറ്റുവാങ്ങി.
വളരെ സുരക്ഷിതമായി ഉപയോഗിക്കുവാൻ കഴിയുന്ന ആന്റി ബാക്റ്റീരിയൽ ഉത്പന്നമാണ് നിറപറയുടെ എൻഹാൻസ് വി ബാൻ ഹാൻഡ് സാനിറ്റൈസർ. സിഇ, സിഡിസി മാനദണ്ഡങ്ങൾ അനുസരിച്ച് നിർമിച്ചിരിക്കുന്ന എൻഹാൻസ് എൻ 95 ഫേസ് മാസ്ക് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതും, സുഖകരവും, ലൈറ്റ് വെയ്റ്റുമാണ് എന്ന് ഏരിയ സെയിൽസ് മാനേജർ സുധീഷ് കുമാർ വി എസ് അഭിപ്രായപ്പെട്ടു. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി കൊണ്ടുനടക്കാൻ 50 ml മുതൽ 500 ml വരെയുള്ള വിവിധ അളവുകളിൽ നിറപറ എൻഹാൻസ് സാനിറ്റൈസർ വിപണിയിൽ ലഭ്യമാണ്.
കേരളത്തിലെ എല്ലാ ഷോപ്പുകളിലും എൻഹാൻസ് എൻ 95 ഫേസ് മാസ്കും, വി ബാൻ ഹാൻഡ് സാനിറ്റൈസറും ഉപഭോക്താക്കൾക്ക് ലഭ്യമാകുമെന്ന് നിറപറ അറിയിച്ചു.
Story Highlights – mask and sanitizer from nirapara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here