നിർബന്ധിത മതപരിവർത്തന നിരോധന നിയമം; മിശ്രവിവാഹം തടഞ്ഞ് ഉത്തർ പ്രദേശ് പൊലിസ്

മിശ്രവിവാഹം തടഞ്ഞ് ഉത്തർ പ്രദേശ് പൊലിസ്. ഉത്തർപ്രദേശിലെ ലഖ്നൗവിൽ ആണ് സംഭവം. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ നടത്താൻ നിശ്ചയിച്ച വിവാഹമാണ് തടഞ്ഞത്. ഹിന്ദുമഹാസഭ നൽകിയ പരതിയിലാണ് പോലിസ് നടപടി. മുസ്ലിം മതാചാര പ്രകാരം വിവാഹിതയാകാൻ ഹിന്ദുമത വിശ്വാസിയായ യുവതി പുതിയ നിർബന്ധിത മതപരിവർത്തന നിരോധന നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വിവാഹം തടഞ്ഞത്.
റൈന ഗുപ്ത (22), മുഹമ്മദ് ആസിഫ് (24) എന്നിവർ തമ്മിലായിരുന്നു വിവാഹം. ഇവരുടെ വിവാഹവേദിയിൽ എത്തിയാണ് പൊലീസ് നടപടി സ്വീകരിച്ചത്. വിവാഹം നിർത്തിവയ്ക്കാൻ രണ്ട് കുടുംബങ്ങളും തയ്യാറായതിനാൽ കേസെടുത്തില്ല. രണ്ട് മാസത്തിനകം നിയമം അനുസരിച്ച് നടപടികൾ പൂർത്തിയാക്കി വിവാഹം നടത്താമെന്ന് പൊലീസ് അറിയിച്ചു.
Read Also : ഉത്തർപ്രദേശിന് പുറമേ നിർബന്ധിത മതപരിവർത്തന നിയമങ്ങളുമായി രംഗത്ത് കൂടുതൽ സംസ്ഥാനങ്ങൾ
അതേസമയം. പുതിയ നിയമപ്രകാരം പൊലീസ് സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റർ ചെയ്തിരുന്നു ബറേലിയിലെ ദേരനിയ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 22കാരനായ കോളജ് വിദ്യാർത്ഥി ഉവൈസ് അഹ്മദിനെതിരെ 20കാരിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിന്മേലാണ് കേസ്.
മതപരിവർത്തനം ആഗ്രഹിയ്ക്കുന്ന ആൾ ഒരു മാസത്തിന് മുൻപ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകി അനുമതി വാങ്ങണം എന്നതാണ് പുതിയ നിയമം. അല്ലെങ്കിൽ ആറ് മുതൽ മൂന്ന് വർഷം വരെ ആകും ശിക്ഷ ലഭിയ്ക്കുക. ഏതെങ്കിലും വിധം ഉള്ള നിർബന്ധിത മതപരിവർത്തനം നടന്നു എന്ന് പരാതി ഉയർന്നാലും പൊലീസ് കേസ് എടുക്കും. അഞ്ച് വർഷത്തെ ജയിൽ വാസവും പതിനയ്യായിരം രൂപ പിഴയും ആണ് ശിക്ഷ.
Story Highlights – Police disrupt interfaith wedding in uttar pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here