80 രാജ്യങ്ങളിലെ പ്രതിനിധികള്‍ ഹൈദരബാദിലെ കൊവിഡ് വാക്‌സിന്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും

രാജ്യത്ത് നടക്കുന്ന കൊവിഡ് വാക്‌സിന്‍ പരീക്ഷണങ്ങള്‍ പരിചയപ്പെടാന്‍ വിദേശ രാജ്യങ്ങളിലെ പ്രതിനിധികള്‍ സന്ദര്‍ശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം. 80 രാജ്യങ്ങളിലെ അംബാസഡര്‍മാരുടെയും ഹൈക്കമ്മീഷണര്‍മാരുടെയും സംഘമാണ് ഡിസംബര്‍ ഒന്‍പതിന് ഹൈദരബാദിലെ ഭാരത് ബയോടെക്, ബിഇ ലിമിറ്റഡ് എന്നി സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തുക. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.
സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സന്ദര്‍ശനം എന്ന് ചീഫ് സെക്രട്ടറി സോമേഷ് കുമാര്‍ വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് വാക്സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന വ്യാവസായിക യൂണിറ്റുകളായ ഭാരത് ബയോടെക് ലിമിറ്റഡ്, ബയോളജിക്കല്‍ ഇ ലിമിറ്റഡ് എന്നി സ്ഥാപനങ്ങള്‍ പ്രതിനിധികള്‍ സന്ദര്‍ശിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
Story Highlights – Representatives from foreign countries will visit covid Vaccine Institutes in Hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here