Advertisement

സൗദിയില്‍ ഒന്‍പത് മാസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്ക്; 234 പേര്‍ക്ക് കൊവിഡ്

December 4, 2020
Google News 1 minute Read

സൗദി അറേബ്യയില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത് ഒന്‍പത് മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണനിരക്ക്. 10 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 234 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.

357 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,58,336 ആയി. രോഗമുക്തരുടെ ആകെ എണ്ണം 3,48,238 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5940 ആയി. 4158 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 596 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.1 ശതമാനമാണ്. മരണനിരക്ക് 1.7 ശതമാനവുമായി.

Story Highlights covid 19, coronavirus, covid death, saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here