Advertisement

മഹാരാഷ്ട്ര നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി

December 4, 2020
1 minute Read

മഹാരാഷ്ട്ര നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് നടന്ന ആറ് സീറ്റുകളിൽ ഒരിടത്തുമാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്.

നാലിടത്ത് കോണ്‍ഗ്രസ്–എന്‍സിപി–ശിവസേന സഖ്യം വിജയിച്ചു. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാര്‍ഥി നേടി. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്‍പൂരിലും പരമ്പരാഗത ശക്തികേന്ദ്രമായ പുണെയിലും ബിജെപിയെ കോണ്‍ഗ്രസ് അട്ടിമറിച്ചു.

30 വര്‍ഷമായി ബിജെപി വിജയിച്ചുവന്ന സീറ്റാണ് നാഗ്‍പൂര്‍. കേ​ന്ദ്ര​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ നി​തി​ൻ ഗ​ഡ്ക​രി, മു​ൻ മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ പി​താ​വ് ഗം​ഗാ​ധ​ർ റാ​വു ഫ​ഡ്നാ​വി​സ് എ​ന്നി​വ​രു​ടെ ശ​ക്തി​കേ​ന്ദ്ര​മാ​ണ് നാ​ഗ്പൂ​ർ. ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്നതും നാ​ഗ്പൂരിലാണ്.

Story Highlights Maharashtra, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top