താങ്കൾ വെറുപ്പ് പരത്തുന്ന സ്ത്രീയെന്ന് വാമിഖ ഗബ്ബി; ബ്ലോക്ക് ചെയ്ത് കങ്കണ

ബോളിവുഡ് നടി കങ്കണ റണാവത്തിനെ വിമർശിച്ച് നടി വാമിഖ ഗബ്ബി. കങ്കണ വെറുപ്പ് പരത്തുന്ന സ്ത്രീ ആണെന്നായിരുന്നു വാമിഖയുടെ പരാമർശം. മുൻപ് ആരാധികയായിരുന്നു എന്നും ഇപ്പോൾ അതോർത്ത് ലജ്ജിക്കുന്നു എന്നും വാമിഖ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു. ഇതിനു പിന്നാലെ കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്തു.

കർഷക പ്രതിഷേധത്തെ വിമർശിച്ച കങ്കണ വ്യാപകമായി വിമർശനം ഏറ്റുവാങ്ങിയിരുന്നു. നടൻ ദിൽജിത് ദോസഞ്ജിൻ്റെ ചില ട്വീറ്റുകൾ വൈറലാവുകയും ചെയ്തു. ട്വീറ്റുകൾക്ക് കങ്കണ നൽകിയ മറുപടികൾ വിവാദമായതിനു പിന്നാലെ ഈ ട്വീറ്റുകളിൽ ഒന്ന് റീട്വീറ്റ് ചെയ്തുകൊണ്ടാണ് വാമിഖ രംഗത്തുവന്നത്. മുൻപ് ഉണ്ടായിരുന്ന ആരാധന ഇപ്പോൾ ലജ്ജിപ്പിക്കുന്നു എന്ന് കുറിച്ച വാമിഖ വെറുപ്പ് മാത്രം പരത്തുന്ന ഒരു സ്ത്രീ ആയി താങ്കൾ അധപതിച്ചത് ഹൃദയഭേദകമാണ് എന്നും കുറിച്ചു. ഇതേ തുടർന്നാണ് കങ്കണ വാമിഖയെ ബ്ലോക്ക് ചെയ്തത്.
Read Also : കങ്കണ റണൗട്ടിന്റെ ട്വിറ്റർ അക്കൗണ്ട് എന്നെന്നേക്കുമായി പൂട്ടണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിൽ ഹർജി
കർഷക പ്രതിഷേധത്തിന് പിന്തുണയുമായി എത്തിയ ‘ഷഹീൻബാഗ് ദാദി’ ബിൽകീസ് ബാനുവിനെ അധിക്ഷേപിച്ചതിനെ തുടർന്നാണ് കങ്കണ വ്യാപകമായി വിമർശനം നേരിട്ടു തുടങ്ങിയത്. സംഭവത്തിൽ കങ്കണയ്ക്കെതിരെ പഞ്ചാബിൽ നിന്നുള്ള ഒരു അഭിഭാഷകൻ വക്കീൽ നോട്ടിസ് അയച്ചിരുന്നു. ബിൽകീസ് ബാനുവിനെ അപകീർത്തിപ്പെടുക്കുന്ന രീതിയിൽ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തയതിനാണ് നോട്ടിസ്.

100 രൂപ കൊടുത്താൽ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്നായിരുന്നു കങ്കണയുടെ പ്രസ്താവന. എന്നാൽ ട്വീറ്റിനൊപ്പം പങ്കുവെച്ച ചിത്രം മറ്റൊരാളുടേതായിരുന്നു. ഇതിനെതിരെ പഞ്ചാബിൽ നിന്നുള്ള അഭിഭാഷകനാണ് വക്കീൽ നോട്ടിസ് അയച്ചത്. കങ്കണ സമൂഹമാധ്യമത്തിലൂടെ നടത്തിയ അധിക്ഷേപ പരാമർശം പിൻവലിച്ച് മാപ്പുപറയണമെന്ന് നോട്ടിസിൽ പറയുന്നു.
Story Highlights – wamiqa gabbi criticizes kangana ranaut
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here