വട്ടപ്പാറ വളവില്‍ വീണ്ടും അപകടം; ലോറി നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ വീണ്ടും ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.
കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് മണ്ണുമായി പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. വട്ടപ്പാറയിലെ പ്രധാന വളവില്‍ നിന്ന് വാഹനം താഴേക്ക് പതിച്ചു. അപകടത്തില്‍ പരുക്കേറ്റ ലോറി ഡ്രൈവറെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : എറണാകുളം ചെറായി ബീച്ചിന് സമീപം കാർ അപകടം; ദമ്പതികളിൽ ഭാര്യ മരിച്ചു
തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. വളാഞ്ചേരി പൊലീസിന്റെ നേതൃത്വത്തില്‍ ഗതാഗതം പുന:സ്ഥാപിച്ചു.
Story Highlights – malappuram, accident
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News