വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണ; മുല്ലപ്പള്ളിയുടെ നിലപാട് തള്ളി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ധാരണ സംബന്ധിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തള്ളി യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണയുണ്ട്. അത് മുല്ലപ്പള്ളിക്കും അറിയാമെന്നും താന്‍ പറയുന്നതാണ് യുഡിഎഫ് നയമെന്നും ഹസന്‍ കോഴിക്കോട്ട് പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയെ സഖ്യകക്ഷിയാക്കുന്നത് പിന്നീട് തീരുമാനിക്കുമെന്നും എം എം ഹസന്‍.
വെല്‍ഫെയര്‍ പാട്ടിയുമായി തെരഞ്ഞെടുപ്പില്‍ യാതൊരു സഹകരണവുമില്ലെന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ആവര്‍ത്തിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായുളള ബന്ധത്തില്‍ മുല്ലപ്പളളി ഒളിച്ചു കളിക്കുകയാണെന്നും പറയാതെ പറയുകയാണ് യുഡിഎഫ് കണ്‍വീനര്‍.
Read Also : തദ്ദേശ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകും: മുല്ലപ്പള്ളി രാമചന്ദ്രന്‍
കഴിഞ്ഞ ദിവസം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പ്രാദേശിക തലത്തില്‍ പോലും ധാരണകളില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞിരുന്നു. യുഡിഎഫ് ഒറ്റക്കെട്ടാണ്. സഖ്യം വേണ്ടെന്നതാണ് മുന്നണി തീരുമാനമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി കാസര്‍ഗോഡെത്തിയതായിരുന്നു ഉമ്മന്‍ചാണ്ടി. പ്രാദേശിക നീക്കുപോക്കുകള്‍ അനുവദിച്ചിട്ടുണ്ടെന്ന യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തില്‍ മുല്ലപ്പളളിയെ തളളി കെ മുരളീധരനും നേരത്തേ രംഗത്തെത്തിയിരുന്നു. വെല്‍ഫെയര്‍ ബന്ധത്തില്‍ നേതാക്കളുടെ ഭിന്നാഭിപ്രായവും മലക്കം മറിച്ചിലും ഒളിച്ചുകളിയും തെരഞ്ഞെടുപ്പിന് ശേഷം ചേരുന്ന രാഷ്ട്രീകാര്യസമിതിയിലും പ്രകടമാകും. തെരഞ്ഞെടുപ്പ് വേളയിലെ നേതാക്കളുടെ പരസ്യപ്രസ്താവനകളില്‍ പ്രവര്‍ത്തകരും അതൃപ്തരാണ്.
Story Highlights – welfare party, mm hassan, mullappally ramachandran, udf
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here