ചന്ദ്രനിൽ പതാക സ്ഥാപിച്ച് ചൈന; ഇത് സമാന നീക്കം നടത്തുന്ന രണ്ടാമത്തെ രാജ്യം

ചന്ദ്രനിൽ പതാക സ്ഥാപിച്ച് ചൈന. ഇത്തരത്തിൽ പതാക സ്ഥാപിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ചൈന. നേരത്തെ അമേരിക്ക ചന്ദ്രനിൽ പതാകയുയർത്തിയിട്ടുണ്ട്.
ഇന്നലെയാണ് ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ ചൈനയുടെ ചന്ദ്രനിലെ കൊടിയുടെ ചിത്രങ്ങൾ പുറത്തുവിടുന്നത്. ചാങ്-ഇ ലൂണാർ വെഹിക്കിളാണ് ചിത്രങ്ങൾ പകർത്തിയത്.
നംവബർ 23 ന് വിക്ഷേപിച്ച ചൈനയുടെ ബഹിരാകാശ പേടകം ചൊവ്വാഴ്ചയാണ് ചന്ദ്രോപരിതലത്തിൽ പറന്നിറങ്ങിയത്. 21-ാം നൂറ്റാണ്ടിൽ ചന്ദ്രനിൽ വിജയകരമായി പറന്നിറങ്ങുന്ന മൂന്നാമത്തെ സ്പേസ്ക്രാഫ്റ്റാണ് ചൈനയുടേത്.
1969 ലെ അപ്പോളോ മിഷനിലാണ് അമേരിക്ക ആദ്യമായി ചന്ദ്രനിൽ പതാക സ്ഥാപിച്ചത്. ആ മിഷനിൽ തന്നെയാണ് ചന്ദ്രനിൽ ആദ്യമായി മനുഷ്യൻ കാല് കുത്തിയതും. അപോളോ മിഷന്റെ ഭാഗമായി 1969 മുതൽ 72 വരെയുള്ള കാലയളവിൽ 12 ബഹിരാകാശ യാത്രികരാണ് ചന്ദ്രനിൽ പോയത്.
Story Highlights – China unfurls flag on Moon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here