Advertisement

സൗദി അറേബ്യയില്‍ ഇന്ന് 190 പേര്‍ക്ക് കൂടി കൊവിഡ്; 14 മരണം

December 5, 2020
Google News 1 minute Read
covid 19, coronavirus, saudi

സൗദി അറേബ്യയില്‍ ഇന്ന് 190 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 14 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 324 പേര്‍ രോഗമുക്തരായി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 358526 ആയി. രോഗമുക്തരുടെ ആകെ എണ്ണം 348562 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5954 ആണ്.

4010 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത്. ഇതില്‍ 603 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.2 ശതമാനമായി ഉയര്‍ന്നു. മരണനിരക്ക് 1.7 ശതമാനമായി തുടരുകയാണ്.

Story Highlights covid 19, coronavirus, saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here