Advertisement

ഹർസിമ്രത് കൗർ ബാദൽ ആശുപത്രിയിൽ

December 5, 2020
1 minute Read
Harsimrat Kaur Badal admitted to PGI Chandigarh

ശിരോമണി അകാലിദൾ നേതാവ് ഹർസിമ്രത് കൗർ ബാദൽ ആശുപത്രിയിൽ. ശ്വാസതടസത്തെ തുടർന്നാണ് ഹർസിമ്രത് കൗർ ബാദലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ കൊവിഡ് പരിശോധനാ ഫലം നെ​ഗറ്റീവാണ്. ചണ്ഡീ​ഗർ പോസ്റ്റ് ​ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആന്റ് റിസർച്ചിലാണ് നിലവിൽ മുൻമന്ത്രിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് മോദി മന്ത്രിസഭയിൽ നിന്ന് സെപ്റ്റംബറിൽ ഹർസിമ്രത് കൗർ ബാദൽ രാജിവച്ചിരുന്നു. കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ എൻഡിഎയ്ക്ക് നൽകിയ പിന്തുണ പിൻവലിച്ചതോടെയാണ് ഹർസിമ്രത് കൗർ ബാദൽ ഭക്ഷ്യവകുപ്പ് മന്ത്രി സ്ഥാനം രാജിവച്ചത്.

കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലിൽ പ്രതിഷേധിച്ച് ഹർസിമ്രത് കൗർ ബാദലിന്റെ ഭർതൃ പിതാവും മുൻ പഞ്ചാബ് മുഖ്യമന്ത്രിയുമായിരുന്ന പർകാശ് സിം​ഗ് ബാദൽ തന്റെ പത്മവിഭൂഷൻ തിരിച്ച് നൽകിയിരുന്നു.

Story Highlights Harsimrat Kaur Badal admitted to PGI Chandigarh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top