275 ദിവസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി വീണ്ടും ഷൂട്ടിം​ഗ് ലൊക്കേഷനിൽ

mammootty back to location after 275 days

275 ദിവസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിൽ. ലോക്ക്ഡൗണിന് ശേഷമുള്ള താരത്തിന്റെ ആദ്യ ചിത്രീകരണം പരസ്യ ചിത്രത്തിന് വേണ്ടിയായിരുന്നു. ഫ്ളവേഴ്സ് ചാനലിന്റെ അഡ്വർട്ടൈസിംഗ് ഡിവിഷനാണ് പരസ്യം ചിത്രീകരിച്ചത്.

9 മാസത്തിന് ശേഷമാണ് നടൻ മമ്മൂട്ടി ഷൂട്ടിംഗ് തിരക്കുകളിലേക്ക് മടങ്ങുന്നത്. ഓൺലൈൻ പരിശീലന ആപ്ലിക്കേഷനായ
സൈലത്തിന് വേണ്ടി പരസ്യ ചിത്രത്തിലൂടെയാണ് താരം വീണ്ടും സജീവമാകുന്നത്. മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന ഓൺലൈൻ അപ്ലിക്കേഷനാണ് സൈലം.

എറണാകുളം പാതാളത്തെ വി വി എം സ്റ്റുഡിയോയിൽ പൂർണമായും കൊവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചിത്രീകരണം.

ബിലാല്‍ ആദ്യ ഷെഡ്യൂള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയായിരുന്നു കൊവിഡ് വ്യാപനവും ലോക്ക് ഡൗണും. ജോഫിന്‍.ടി.ചാക്കോ സംവിധാനം ചെയ്യുന്ന ദ പ്രീസ്റ്റാണ് കൊവിഡിന് മുമ്പ് മമ്മൂട്ടി പൂര്‍ത്തിയാക്കിയ ചിത്രം.

Story Highlights mammootty back to location after 275 days

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top