ഇടുക്കിയിൽ 50 വയസുകാരിയെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ

ഇടുക്കിയിൽ 50 വയസുകാരിയെ ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി 12 വർഷത്തിന് ശേഷം പിടിയിൽ. കൽകൂന്തല്‍ ഈട്ടിത്തോപ്പ് സ്വദേശി ഗിരീഷാണ് പിടിയിലായത്. പ്രതിയുമായി ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

2008 ലായിരുന്നു കേസിനാസ്പദമായ സംഭവം. കാഞ്ചിയാർ കൈപ്പറ്റയിൽ 50 വയസുള്ള കുഞ്ഞുമോളെ പ്രതി ​ഗിരീഷ് ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പ്രതിയെ പിടികൂടാന്‍ കഴിഞ്ഞില്ല. 2008 ഒക്ടോബറില്‍ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.
തുടര്‍ന്ന് ഇടുക്കി ക്രൈം ബ്രാഞ്ച് എസ്.പി. പി.കെ. മധുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

Story Highlights Murder case accused arrested after 12 year

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top