പ്രിയപ്പെട്ട രേണുക ടീച്ചര്‍ക്ക് വോട്ട് അഭ്യര്‍ത്ഥനയുമായി ശിഷ്യര്‍

renuka teacher

അങ്കണവാടി അധ്യാപികയായ സ്ഥാനാര്‍ത്ഥിക്ക് ആശംസകളും വോട്ടഭ്യര്‍ത്ഥനയുമായി ശിഷ്യര്‍. തിരുവനന്തപുരം നഗരസഭയിലെ പുന്നയ്ക്കാമുഗള്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ് രേണുക കുമാരിക്കാണ് രണ്ട് തലമുറയിലെ വിദ്യാര്‍ത്ഥികള്‍ പിന്തുണയുമായി രംഗത്തെത്തിയിട്ടുള്ളത്.

മുപ്പത് വര്‍ഷത്തിലേറെയായി അങ്കണവാടി അധ്യാപികയായ രേണുകയ്ക്ക് മികച്ച അധ്യാപികയ്ക്കുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്. പുന്നയ്ക്കാമുഗളിലെ രണ്ട് തലമുറ രേണുക ടീച്ചറുടെ കൈപിടിച്ച് വളര്‍ന്നവരാണ്.

Read Also : മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പ് വിജയം; സര്‍ക്കാര്‍ പ്രകടനത്തിന്റെ പ്രതിഫലനം: ശരത് പവാര്‍

ഇന്ന് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കയറിച്ചെല്ലുന്ന വീടുകളിലെല്ലാം ടീച്ചറുടെ ഒരു ശിഷ്യനെങ്കിലുമുണ്ടാകും. തങ്ങളുടെ പ്രിയപ്പെട്ട ടീച്ചര്‍ സ്ഥാനാര്‍ത്ഥി ആയതോടെ ആശംസകളും ഒപ്പം പിന്തുണയുമായി ഈ തലമുറയിലെ കുരുന്നുകള്‍ പോലുമുണ്ട്.

രാഷ്ട്രീയത്തിനതീതമായി തങ്ങളുടെ അധ്യാപികയോടുള്ള സ്‌നേഹമാണ് സമൂഹ മാധ്യമങ്ങളിലൂടെയടക്കം പിന്തുണയായി ശിഷ്യര്‍ പങ്കുവയ്ക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ ‘രേണുക ടീച്ചര്‍ക്കൊപ്പം’ എന്ന ഹാഷ്ടാഗിലും ശിഷ്യര്‍ രംഗത്തെത്തിയിട്ടുണ്ട്.

Story Highlights election special, local body election, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top