കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പഞ്ചാബിലെ മൂന്ന് ബോക്സിംഗ് താരങ്ങൾ

കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പഞ്ചാബിലെ മൂന്ന് ബോക്സിംഗ് താരങ്ങൾ. 1982 ഏഷ്യൻ ഗെയിംസ് സ്വർണ മെഡൽ ജേതാവ് കൗർസിംഗ്, അഞ്ച് ഒളിമ്പിക്സുകളിലെ മുഖ്യപരിശീലകനായിരുന്ന ഗുർബക്ഷ് സിംഗ് സന്ധു, 1986 ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് ജയ്പാൽ സിംഗ് എന്നിവരാണ് കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.
പത്മശ്രീ, ദ്രോണാചാര്യ, അർജുന അവാർഡുകൾ തിരികെ നൽകാനാണ് താരങ്ങളുടെ തീരുമാനം.
കടുത്ത തണുപ്പിലും സ്വന്തം ക്ഷേമം നോക്കാതെ സമരം ചെയ്യുന്ന കർഷകർക്ക് കർഷകർക്ക് പിന്തുണ പ്രകടിപ്പിക്കുന്നുവെന്ന് ഗുർബക്ഷ് സിംഗ് സന്ധു വ്യക്തമാക്കി. കർഷക കുടുംബത്തിൽ നിന്നും വന്ന തനിക്ക് മനോവീര്യം നഷ്ടപ്പെട്ടതായി തോന്നുന്നു. കർഷകരുടെ ആശയങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഇപ്പോൾ നടക്കുന്ന ചർച്ചയിൽ തൃപ്തികരമായ മറുപടി നൽകുന്നില്ലെങ്കിൽ താൻ അവാർഡ് തിരികെ നൽകുമെന്നും സന്ധു വ്യക്തമാക്കി.
മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പർഗത് സിങ്ങും പത്മശ്രീ അവാർഡ് തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഒളിമ്പിക്സിൽ രണ്ടുതവണ ഇന്ത്യയെ പ്രതിനിധീകരിച്ച പർഗത് സിംഗ് ജലന്ധറിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ്.
Story Highlights – Three boxers from Punjab show solidarity with farmers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here