Advertisement

കോഴിക്കോട് യുഡിഎഫ് – വെൽഫെയർ പാർട്ടി ബന്ധം വെളിച്ചത്താകുന്നു

December 5, 2020
Google News 2 minutes Read
udf welfare party alliance in kozhikode

യുഡിഎഫ് – വെൽഫെയർ പാർട്ടി ബന്ധം വെളിച്ചത്താകുന്നു. കോഴിക്കോട് കോർപ്പറേഷനിൽ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റാണ് യുഡിഎഫ് സ്ഥാനാർത്ഥി. കോഴിക്കോട് കോർപ്പറേഷൻ 46 ആം ഡിവിഷൻ ചെറുവണ്ണൂരിലാണ് വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് എം എ ഖയ്യൂം യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

പൊതുസമ്മതി കണക്കിലെടുത്താണ് തന്നെ സ്ഥാനാർത്ഥിയാക്കിയതെന്ന് എം എ ഖയ്യൂം പറഞ്ഞു. കോൺഗ്രസ്-ലീഗ് നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും സ്ഥാനാർത്ഥി അറിയിച്ചു. കോൺ​ഗ്രസിന് വെൽഫെയർ പാർട്ടിയുമായി ബന്ധമില്ലെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് സ്ഥാനാർത്ഥി തള്ളി. വെൽഫെയർ പാർട്ടി -യുഡിഎഫ് ബന്ധം സജീവമാണെന്നും എം എ ഖയ്യൂം പറഞ്ഞു.

അതേസമയം, നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പാർട്ടി വിട്ടു.

Story Highlights udf welfare party alliance in kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here