ചെട്ടികുളങ്ങരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കഴഞ്ഞുവീണ് മരിച്ചു

ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞു വീണു മരിച്ചു. ഈരേഴ തെക്ക് ചെമ്പോലിൽ കെ. മഹാദേവൻ പിള്ളയാണ് മരിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം വീട്ടിലെത്തി സ്ലിപ്പുകൾ എഴുതുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. രാത്രി 8.25 നായിരുന്നു സംഭവം. ഉടൻ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാരലൽ കോളജ് ഇംഗ്ലീഷ് അധ്യാപകനായിരുന്നു. സിപിഐഎം ചെട്ടികുളങ്ങര കിഴക്ക് ഏഴാം വാർഡ് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

Story Highlights Local body election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top