ആലപ്പുഴ എക്‌സൈസ് ഓഫീസിൽ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി

ആലപ്പുഴ എക്‌സൈസ് ഓഫീസിൽ നിന്നും ചാടിപ്പോയ പ്രതികളെ പിടികൂടി. മണ്ണഞ്ചേരി സ്വദേശികളായ നജീബ്, നസീം എന്നിവരെ കട്ടപ്പനയിൽ നിന്നാണ് പിടികൂടിയത്.
കഞ്ചാവും ലഹരി വസ്തുക്കളുമായി അറസ്റ്റിലായ പ്രതികൾ എക്‌സൈസ് ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിന് ശേഷം എക്‌സൈസ് സംഘത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് ഹാരിസിനേയും എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
Story Highlights – The accused who escaped from the Alappuzha excise office were arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here