ഭാരത് ബന്ദ്; സിഎ ഫൗണ്ടേഷന്‍ പരീക്ഷ മാറ്റിവച്ചു

ഭരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ നാളെ അഖിലേന്ത്യ തലത്തില്‍ നടത്താനിരുന്ന സിഎ ഫൗണ്ടഷേന്‍ പരീക്ഷ മാറ്റിവച്ചു. പരീക്ഷ ഡിസംബര്‍ 13 ലേക്ക് മാറ്റിയതായി ഐസിഎഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗം ബാബു എബ്രാഹം കള്ളിവയലിലും എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ റോയി വര്‍ഗീസും അറിയിച്ചു.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 10,12,13,14 തിയതികളില്‍ പരീക്ഷ നടക്കേണ്ടിയിരുന്ന സെന്ററുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. എറണാകുളം ചിന്മയ വിദ്യാപീഠം, വടുതല ചിന്മയ സ്‌കൂള്‍, എറണാകുളം മഹാരാജാസ് കോളജ് എന്നിവിടങ്ങളിലെ പരീക്ഷ സെന്റര്‍ കളമശേരി ആല്‍ബര്‍ട്യന്‍ ഇന്‍സ്റ്ററ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലേക്കും കാരണക്കോടം സെന്റ് ജൂഡ് സ്‌കൂള്‍ , ആലുവ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ പരീക്ഷ ആലുവ സെന്റ് ഫ്രാന്‍സീസ് ഗേള്‍സ് സ്‌കൂളിലേക്കും മാറ്റി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here