Advertisement

അരുണാചൽ അതിർത്തിയിൽ ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമം; ഇന്ത്യ സേനാവിന്യാസം ശക്തമാക്കി

December 7, 2020
Google News 2 minutes Read
Chinese infiltration Arunachal border

ഹാൻ ചൈനീസ് ഗോത്രക്കാരെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ടിബറ്റൻ അംഗങ്ങളെയും ഉപയോഗിച്ച് അരുണാചൽ അതിർത്തിയിൽ നുഴഞ്ഞ് കയറ്റ ശ്രമം ചൈന ആരംഭിച്ചു. അരുണാചൽ പ്രദേശ് അതിർത്തിയോടു ചേർന്ന് ചൈന മൂന്ന് ഗ്രാമങ്ങൾ നിർമ്മിച്ചത് ഈ ലക്ഷ്യത്തോടെ ആണ്. ഗ്രാമങ്ങളുടെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ അരുണാചൽ അതിർത്തിയിൽ ഇന്ത്യ സേനാവിന്യാസം ശക്തമാക്കി. സമാധാനത്തിന് ഭംഗം ഉണ്ടാക്കുന്ന ഗൂഢനീക്കങ്ങൾ അപക്വവും പ്രകോപനപരവുമാണെന്ന് ഇന്ത്യ ചൈനയെ അറിയിച്ചു

അരുണാചൽപ്രദേശ് അതിർത്തിയോടു ചേർന്ന് ചൈന മൂന്ന് ഗ്രാമങ്ങളുടെ നിർമ്മാണമാണ് നടന്നിട്ടുള്ളത്. അമേരിക്കൻ ഭൗമനിരീക്ഷണ ഏജൻസിയായ പ്ലാനറ്റ് ലാബ്സ് ഉപഗ്രഹ ദൃശ്യങ്ങൾ പുറത്തുവിട്ടതോടെ ചൈന പ്രതിരോധത്തിലായ്. ഇന്ത്യ- ചൈന- ഭൂട്ടാൻ മുക്കവലയ്‌ക്ക് അടുത്താണ് ഗ്രാമങ്ങൾ. ബും ലാ ചുരത്തിൽ നിന്ന് അഞ്ചു കിലോമീറ്ററോളം അകലം ആണ് ഗ്രാമങ്ങളിലേയ്ക്ക് ഉള്ളത്. ദോക്‌ലാമിൽ നിന്ന് ഏഴ് കിലോമീറ്റർ മാത്രമെ ഇവിടെ നിന്ന് ദൂരം ഉള്ളു. 2017ൽ ഇന്ത്യ- ചൈന സേനകൾ രണ്ടു മാസത്തിലേറെ മുഖാമുഖം നിന്ന ഇവിടം തന്ത്ര പ്രധാനമേഖലയാണ്. ഫെബ്രുവരിയിലെങ്കിലും ഗ്രാമങ്ങളുടെ നിർമ്മാണം ചൈന തുടങ്ങിയിരുന്നു എന്നാണ് ഇന്ത്യയുടെ ഇക്കാര്യത്തിലെ നിഗമനം.

Read Also : അരുണാചൽ പ്രദേശിനോട് ചേർന്ന് ചൈന മൂന്ന് ​ഗ്രാമങ്ങൾ നിർമിച്ചതായി റിപ്പോർട്ട്

മെയ്- ജൂൺ മാസങ്ങളിൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമായി, ശ്രദ്ധ അവിടേയ്ക്ക് മാറിയ സാഹചര്യമാണ് ചൈന ദുരുപയോഗിച്ചത്. ഇന്ത്യൻ പ്രദേശത്തേക്ക് ഉള്ള നുഴഞ്ഞുകയറ്റം ആണ് ഗ്രാമങ്ങൾ സ്ഥാപിയ്ക്കുക വഴി ചൈനയുടെ ലക്ഷ്യം. ഹാൻ ചൈനീസ് ഗോത്രക്കാരെയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ടിബറ്റൻ അംഗങ്ങളെയും ആകും ഇതിനായ് ഉപയോഗിക്കുക. നുഴഞ്ഞ് കയറ്റം ചൈന നടത്തും എന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ എജൻസികൾ മാസങ്ങൾക്ക് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. അതിർത്തിയിലെ ഗ്രാമങ്ങളിൽ ഇവരെ ആകും വിന്യസിയ്ക്കുക. ദക്ഷിണ ചൈനാ കടലിൽ ചൈനീസ് മത്സ്യത്തൊഴിലാളികളെ ഇറക്കി ആധിപത്യമുറപ്പിക്കുന്ന അതേ തന്ത്രമാണ് ഇവിടെയും ചൈനയുടെ ലക്ഷ്യം. ചൈനിസ് നീക്കത്തിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ദ്യുതഗതിയിലുള്ള അധിക സുരക്ഷാ വിന്യാസം ആണ് ഇവിടെ നടത്തുന്നത്. ചൈനയുടെ നീക്കത്തിൽ ശക്തമായ എതിർപ്പ് ഇന്ത്യ വ്യക്തമാക്കി. ചൈനിസ് പ്രതികരണം ഇക്കാര്യത്തിൽ വന്നതിന് ശേഷം ഇന്ത്യ തുടർ നടപടികൾ പ്രഖ്യാപിയ്ക്കും. ഭൂട്ടാന്റെ പ്രദേശത്ത് ചൈന നിർമ്മിച്ച ഗ്രാമത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങൾ രണ്ടാഴ്‌ച മുമ്പ് ആണ് പ്ലാനറ്റ് ലാബ്‌സ് പുറത്തുവിട്ടത്.

Story Highlights Chinese infiltration attempt on Arunachal border

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here