കാസര്‍ഗോഡ് ജില്ലയിലെ പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ മുഴുവന്‍ ശാഖകളും അടച്ചുപൂട്ടാന്‍ കളക്ടറുടെ ഉത്തരവ്

Collector's order to close all branches of Popular Finance in Kasaragod

പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെ കാസര്‍ഗോഡ് ജില്ലയിലെ എല്ലാ ശാഖകളും ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളും അടച്ചു പൂട്ടണമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു ഉത്തരവിട്ടു. പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡിന്റെയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും മുഴുവന്‍ ശാഖകളും അടച്ച് പൂട്ടി സീല്‍ ചെയ്ത് താക്കോല്‍ കളക്ടര്‍ക്ക് കൈമാറാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

അടച്ചു പൂട്ടുന്ന സ്ഥാപനങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്താനും നിര്‍ദേശം നല്‍കി. ഈ സ്ഥാപനത്തിന്റെയോ ഇതിന്റെ ഡയരക്ടര്‍മാരുടെയോ, പാര്‍ട്ട്ണര്‍മാരുടെയോ മാനേജര്‍മാരുടെയോ, ഏജന്റുമാരുടെയോ ഉടമസ്ഥതയിലുള്ള സ്വത്തുകളുടെ ക്രയവിക്രയം തടയുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ജില്ലാ രജിസ്ട്രാര്‍ക്കും നിര്‍ദേശം നല്‍കി. ഈ സ്ഥാപനത്തിന്റെയും ഇതിന്റെ അനുബന്ധ സ്ഥാപനങ്ങളുടെയും മുഴുവന്‍ അക്കൗണ്ടും മരവിപ്പിക്കുന്നതിന് ജില്ലയിലെ ബന്ധപ്പെട്ട ധനകാര്യസ്ഥാപനങ്ങള്‍ക്കും ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ക്കും കളക്ടര്‍ ഉത്തരവ് നല്‍കി.

Story Highlights Collector’s order to close all branches of Popular Finance in Kasaragod

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top