ഏഴായിരം രൂപയെ ചൊല്ലി തര്‍ക്കം; ഇടുക്കി ഇരട്ടയാറില്‍ സഹോദരങ്ങളെ വെട്ടിക്കൊന്നു

ഇടുക്കി ഇരട്ടയാര്‍ വലിയ തോവാളയില്‍ സഹോദരങ്ങളെ വെട്ടിക്കൊന്നു. ജാര്‍ഖണ്ഡ് സ്വദേശികളായ ജാംസ്, ശുക്ലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയ പ്രതി സഞ്ജയ് ഭക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
ഇന്നലെ അര്‍ധരാത്രിയോടെയാണ് കൊലപാതകം നടന്നത്. ജാര്‍ഖണ്ഡില്‍ നിന്ന് തോട്ടം മേഖലയില്‍ ജോലിക്കായി എത്തിയവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെ ഇവര്‍ തമ്മില്‍ സാമ്പത്തികവുമായി ബന്ധപ്പെട്ട് തര്‍ക്കം ഉണ്ടായിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് മാറുകയും കൊലപാതകത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
പ്രതിയായ സഞ്ജയ് കൊലപാതകത്തിന് ശേഷം ഏലത്തോട്ടത്തില്‍ ഒളിക്കുകയായിരുന്നു. കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഡിവൈഎസ്പിക്ക് പരുക്കേറ്റിട്ടുണ്ട്. ഏഴായിരം രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
Story Highlights – idukki murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here