എറണാകുളത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടും ഉപകരണങ്ങളും കത്തിനശിച്ചു

എറണാകുളം പച്ചാളത്ത് ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീടും ഉപകരണങ്ങളും കത്തിനശിച്ചു. പുലർച്ചെ 3 മണിയോടെയാണ് ഉറങ്ങിക്കിടന്നവർ അടുക്കളയിൽ തീ പടരുന്നത് കണ്ടത്.

കല്ലുവീട്ടിൽ കെ.വി സാബുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ എഡ്വിൻ ഡിക്കോത്തയും മൂന്നംഗ കുടുംബവുമാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. 96 വയസുള്ള സ്ത്രീ ഉൾപ്പെടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗാന്ധിനഗർ ഫയർഫോഴ്‌സ് എത്തി തീ അണച്ചു. ഗ്യാസ് സിലണ്ടറിൽ നിന്ന് തീപടർന്നുവെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ട് സാധ്യതയും പരിശോധിക്കുന്നുണ്ട്.

Story Highlights In Ernakulam, a fire broke out from a gas cylinder and burnt down a house and equipment

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top