Advertisement

മൺറോ തുരുത്ത് കൊലപാതകം; എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് റൂറൽ എസ്പി ആർ ഇളങ്കോ

December 7, 2020
Google News 2 minutes Read

കൊല്ലം മൺറോ തുരുത്ത് കൊലപാതകത്തിൽ എല്ലാ വശങ്ങളും അന്വേഷിക്കുമെന്ന് റൂറൽ എസ്പി ആർ ഇളങ്കോ. പ്രതി അശോകൻ പതിവായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ആളെന്ന് റൂറൽ എസ്പി. കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ കാരണമാണോയെന്നും അന്വേഷിക്കും. സംഭവസ്ഥലത്തിന് തൊട്ടടുത്ത് പാർട്ടി ഓഫീസ് ഉള്ളതിനാൽ മറ്റ് സാധ്യതകളും പരിശോധിക്കുമെന്നും റൂറൽ എസ്പി അറിയിച്ചു.

ഇന്നലെയാണ് കൊല്ലം മൺറോതുരുത്തിൽ സിപിഐഎം പ്രവർത്തകനായ മണിലാൽ കുത്തേറ്റ് മരിച്ചത്. സംഭവത്തെ തുടർന്ന് പട്ടം തുരുത്ത് സ്വദേശി അശോകൻ പൊലീസ് കറ്റഡിയിലെടുത്തു. പ്രതി അശോകൻ അടുത്തിടെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ സാന്നിധ്യത്തിൽ ബിജെപിയിൽ അംഗത്വമെടുത്തിരുന്നു.

കൊലപാതകം രാഷ്ട്രീയമാണെന്ന ആരോപണവുമായി സിപിഐഎം രംഗത്തെത്തിയെങ്കിലും രാഷ്ട്രീയ കൊലപാതകം അല്ലെന്നാണ് പൊലീസ് ഭാഷ്യം. കൊലപാതകത്തിൽ പ്രതിഷേധിച്ച് കുണ്ടറ മണ്ഡലത്തിലെ അഞ്ചു പഞ്ചായത്തുകളിൽ ഇന്ന് സി.പി.ഐഎം ഹർത്താൽ ആചരിക്കും.

Story Highlights Monroe Island murder; Rural SPR Elango said all aspects would be investigated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here