Advertisement

അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കമെന്നാവശ്യപ്പെട്ട് 94കാരിയുടെ ഹർജി; വാദം കേൾക്കാൻ സുപ്രിംകോടതി

December 7, 2020
Google News 1 minute Read

അടിയന്തരാവസ്ഥ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയിൽ ഹർജി നൽകി 94കാരി. വീണ സരിൻ എന്ന വയോധികയാണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹർജി പരി​ഗണിച്ച സുപ്രിംകോടതി വാദം കേൾക്കാനായി ഈ മാസം 14ലേക്ക്​​ മാറ്റി.

താനും മരിച്ചുപോയ ഭർത്താവും കുടുംബവും അടിയന്തരാവസ്ഥകാലത്തിന്റെ ഇരകളാണെന്ന് വീണ സരിൻ ഹർജിയിൽ പറയുന്നു. അന്നത്തെ അതിക്രമങ്ങൾ മൂലമുള്ള വേദനയിലും ദുരിതത്തിലും ജീവിതം ചെലവഴിക്കേണ്ടിവന്നവരാണ്. ഭർത്താവ്​ 25 വർഷത്തെ കഠിനാധ്വാനം കൊണ്ട്​ ഉണ്ടാക്കിയെടുത്ത ഗോൾഡ്​ ആർട്ട്​ ബിസിനസ്​ സർക്കാർ അധികൃതർ ഇടപെട്ട്​ നിർത്തലാക്കി. വിലപ്പെട്ട സാധനങ്ങൾ സർക്കാർ പിടിച്ചെടുത്തു. അടിയന്തരാവസ്ഥ ഏർ​പ്പെടുത്തുന്നതിന്​ പിന്നിൽ പ്രവർത്തിച്ചവരിൽ നിന്ന്​ 25 കോടി രൂപ നഷ്​ടപരിഹാരമായി ഈടാക്കണമെന്നും അവർ ഹർജിയിൽ ആവശ്യപ്പെട്ടു.

ജസ്​റ്റിസു​മാരായ സഞ്​ജയ്​ കൃഷ്​ണൻ കൗൾ, ദിനേശ്​ മഹേശ്വരി, ഋഷികേശ്​ റോയ്​ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്.

Story Highlights SC, Emergency

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here