Advertisement

തിരുവനന്തപുരത്ത് കള്ളവോട്ട് ശ്രമം; ഒരാൾ അറസ്റ്റിൽ

December 8, 2020
Google News 2 minutes Read

തിരുവനന്തപുരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചെന്ന പരാതിയിൽ ഒരാൾ അറസ്റ്റിൽ. തിരുവനന്തപുരം കോർപറേഷനിലെ പാളയം വാർ‌ഡിലെ ബൂത്തിലാണ് സംഭവം.

മുസ്തഫ എന്ന ആളാണ് അറസ്റ്റിലായത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഏജന്റുമാർ പരാതിപ്പെട്ടതിനെ തുടർന്ന് പ്രിസൈഡിം​ഗ് ഓഫിസർ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റിന് നിർദേശം നൽകുകയായിരുന്നു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പില്‍ പോളിംഗ് ശതമാനം 60 കടന്നു. നിലവില്‍ വോട്ടിംഗ് ശരാശരി 63.13 ശതമാനമാണ്. തിരുവനന്തപുരം- 59. 74%, കൊല്ലം- 63.95%, പത്തനംതിട്ട- 62. 51%, ആലപ്പുഴ- 66.87%, ഇടുക്കി- 65.12% എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോളിംഗ്. കനത്ത പോളിം​ഗാണ് ഉച്ചയോടു കൂടി രേഖപ്പെടുത്തിയത്.

Story Highlights Local body election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here