ബ്രിട്ടനിൽ ആദ്യം കൊവിഡ് വാക്സിൻ സ്വീകരിച്ചവരിൽ ഇന്ത്യൻ വംശജനും

കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ച ബ്രിട്ടനിൽ ആദ്യം വാക്സിൻ സ്വീകരിച്ചവരിൽ ഇന്ത്യൻ വംശജനും. വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ നിന്നുള്ള ഹരി ശുക്ലയാണ് ഫൈസർ-ബയോൺടെക്ക് വിതരണം ചെയ്ത വാക്സിൻ സ്വീകരിച്ചത്. ഇദ്ദേഹത്തിന് 87 വയസുണ്ട്.
ന്യൂകാസിലിലുള്ള ആശുപത്രിയിൽവച്ചാണ് ഹരി ശുക്ല വാക്സിൻ സ്വീകരിച്ചത്. ഇത് തന്റെ കടമയായി കരുതുന്നുവെന്നാണ് വാക്സിൻ സ്വീകരിച്ച ശേഷം അദ്ദേഹം പ്രതികരിച്ചത്. കൊവിഡ് അതിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ് എന്ന പ്രതീക്ഷ ഏറെ സന്തോഷം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ചയാണ് ബ്രിട്ടനിൽ കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചത്. 80 വയസിന് മുകളിലുള്ളവർക്കും ആരോഗ്യപ്രവർത്തകർക്കുമാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഒരു വലിയ ലക്ഷ്യത്തിലേയ്ക്കുള്ള ചുവടുവയ്പെന്നാണ് വാക്സിൻ വിതരണത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ വിശേഷിപ്പിച്ചത്.
Story Highlights – India-Origin Man Among 1st In World To Get Covid Vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here