പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര; 24.46 ശതമാനം പോളിംഗ്

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. വോട്ടിംഗ് തുടങ്ങി ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ 24.46 ശതമാനം പോളിംഗ് രേഖപ്പെടുത്തി. രാവിലെ മുതല്‍ തന്നെ പോളിംഗ് സ്റ്റേഷനുകളിലേക്ക് വോട്ടര്‍മാര്‍ എത്തി തുടങ്ങിയിരുന്നു.
തിരുവനന്തപുരം ജില്ലയില്‍ ഇതിനോടകം 22.59 ശതമാനവും കൊല്ലം ജില്ലയില്‍ 24.97 ശതമാനവും പത്തനംതിട്ട ജില്ലയില്‍ 25.99 ശതമാനവും ആലപ്പുഴ ജില്ലയില്‍ 26.08 ശതമാനവും ഇടുക്കി ജില്ലയില്‍ 24.07 ശതമാനവും പോളിംഗ് രേഖപ്പെടുത്തി.
വോട്ട് രേഖപ്പെടുത്തിയതില്‍ 27.3 ശതമാനം പേരും പുരുഷ വോട്ടര്‍മാരാണ്. 21.94 സ്ത്രീ വോട്ടര്‍മാരും. 3.28 ട്രാന്‍സ്‌ജെന്റേഴ്‌സും ഇതിനോടകം വോട്ട് രേഖപ്പെടുത്തി.
Story Highlights – local body election; 24.46 per cent polling
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here