Advertisement

കാർഷിക നിയമങ്ങൾ പിൻവലിച്ചു കൊണ്ട് ഒത്തുതീർപ്പിനില്ല; ആവർത്തിച്ച് കേന്ദ്രസർക്കാർ

December 8, 2020
2 minutes Read
agricultural laws Central Government

പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യവ്യാപക പ്രക്ഷോഭങ്ങൾ ശക്തമാകുമ്പോഴും അവ പിൻവലിച്ചുകൊണ്ടുള്ള ഒത്തു തീർപ്പിന് തയ്യാറല്ലെന്ന് ആവർത്തിയ്ക്കുകയാണ് കേന്ദ്രസർക്കാർ. പഴയ നിയമങ്ങൾ കൊണ്ട് പുതിയ നൂറ്റാണ്ട് കെട്ടിപ്പടുക്കാനാവില്ലെന്ന് ഇക്കാര്യം സൂചിപ്പിച്ച് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം. കർഷക സംഘടകൾക്കിടയിൽ ഒരു വിഭാഗത്തെ അനുകൂലമാക്കാനുള്ള ശ്രമവും കേന്ദ്രസർക്കാർ ശക്തമാക്കി. വ്യത്യസ്ത കർഷക സംഘടനകളെ പ്രതിനിധികരിയ്ക്കുന്ന 20 നേതാക്കൾ കൃഷിമന്ത്രിയെ കണ്ട് നിയമങ്ങൾ പിൻവലിയ്ക്കരുതെന്ന് അവശ്യപ്പെട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു. ആഗ്രാ മെട്രോ റെയിൽ പ്രൊജക്ട് വിര്ച്വലായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

വികസനത്തിന് പരിഷ്‌കാരങ്ങൾ ആവശ്യമാണെന്നും കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങൾ ഇപ്പോൾ ഭാരമാകുന്നെന്നും മോദി പറഞ്ഞു. പുതിയ സൗകര്യങ്ങള്ക്ക് പുത്തൻ പരിഷ്‌കാരങ്ങൾ വേണ്ടിവരും. അടുത്ത നൂറ്റാണ്ടിനെ നമുക്ക് കഴിഞ്ഞ നൂറ്റാണ്ടിലെ നിയമങ്ങൾ വെച്ച് നിർമ്മിക്കാനാവില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : കർഷക സംഘടനകളുടെ ബന്ദിനെ പിന്തുണയ്ക്കില്ലെന്ന് തൃണമൂൽ കോൺ​ഗ്രസ്

കാർഷിക നിയമങ്ങൾക്ക് എതിരെ സമരം ശക്തമാകുമ്പോഴും ഇക്കാര്യത്തിൽ പുനർ വിചിന്തനം ഇല്ല എന്ന സർക്കാർ നയം വ്യക്തമാക്കലാണ് നരേന്ദ്രമോദിയുടെ നിലപാട്. പൂരകമായി കർഷക സമരംചെയ്യുന്ന കർഷക സംഘടനകൾക്കിടയിൽ ഭിന്നത ഉണ്ടെന്ന് വരുത്തി തിർക്കാനുള്ള ശ്രമങ്ങളും കേന്ദ്രം ആരംഭിച്ചു. വിവിധ കർഷക സംഘടനകളിലെ 20 നേതാക്കൾ ക്യഷിമന്ത്രിയെ സന്ദർശിച്ചതായണ് സർക്കാരിന്റെ അവകാശവാദം. കാർഷിക നിയമങ്ങളിൽ തങ്ങൾക്ക് അതൃപ്തി ഇല്ലെന്നും നിയമം നടപ്പാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു എന്നും കൃഷിമന്ത്രാലയം അറിയിച്ചു. ഇതിനിടെ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശങ്ങൾ രൂപപ്പെടുത്തിയെങ്കിൽ അതിന്റെ കരട് കൈമാറാനുള്ള സമരം നടത്തുന്ന കർഷക സംഘടനകളുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളി. ചർച്ചയ്ക്ക് മുൻപ് ഭേഭഗതിയുടെ കരട് വേണം എന്ന ആവശ്യം അംഗികരിയ്ക്കാനാവില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയത്.

Story Highlights no compromise on the repeal of agricultural laws; Central Government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top