ജനങ്ങൾ എൻഡിഎയ്ക്കൊപ്പം; കുമ്മനം രാജശേഖരൻ

ജനങ്ങൾ ഇത്തവണ എൻഡിഎയ്ക്കൊപ്പമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. എൻഡിഎ നടപ്പാക്കുന്ന ജനക്ഷേമ പ്രവർത്തനങ്ങളും ജീവകാരുണ്യ സന്നദ്ധ പ്രവർത്തനങ്ങളും ജനം കാണുന്നുണ്ട്. അത് അവർ സ്വീകരിക്കുന്നു. അതിൻ്റെ ഗുണഫലങ്ങൾ അവർക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇത്തവണ അവർ എൻഡിഎയെ കൈവിടില്ല എന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിലും എൻഡിഎ ഭരണം പിടിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ വാർഡുകൾ തോറും യാത്ര ചെയ്യ്തപ്പോൾ ജനങ്ങൾ മാറിച്ചിന്തിക്കുന്നതാണ് കണ്ടത്. ഒരു നല്ല ഭരണം ഈ നഗരസഭയ്ക്ക് ഉണ്ടാവണം. മോദി സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നഗവത്കരണ, നഗരാസൂത്രണ, നഗര വികസന പദ്ധതികൾ തിരുവനന്തപുരത്തും നടപ്പിലാക്കിക്കിട്ടണം എന്നാഗ്രഹിക്കുന്നവരാണ് ഇന്നാട്ടിലെ ജനങ്ങൾ. എൽഡിഎഫ് എത്രയോ വർഷക്കാലമായി ഇവിടെ ഭരിച്ചു. കോൺഗ്രസും ഭരിച്ചിട്ടുണ്ട്. അവരൊന്നും തിരുവനന്തപുരത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല. മാത്രമല്ല, തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ എൽഡിഎഫും യുഡിഎഫും കാണിക്കുന്ന ചതിയോട് പ്രതിഷേധമുള്ളവരാണ് ഇവിടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also : ബൂത്തുകളിൽ സാനിറ്റൈസറും ആരോഗ്യപ്രവർത്തകരും സാമൂഹിക അകലവും; കൊവിഡ് കാലത്തെ തെരഞ്ഞെടുപ്പ് ഇങ്ങനെ
തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ പോളിംഗ് ആരംഭിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.
അഞ്ചു ജില്ലകളിലായി 88,26,620 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. ഇതില്‍ 41,58,341 പുരുഷന്‍മാരും 46,68,209 സ്ത്രീകളും 70 ട്രാന്‍സ്ജെന്റേഴ്സും അടക്കം 88,26,620 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്.
11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഇത്തവണ വോട്ടിംഗ് സമയം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡിന് പുറമേ മറ്റ് 11 രേഖകള്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം.
Story Highlights – People with NDA; Kummanam Rajasekharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here