കാർഷിക നിയമം മുതൽ ‘പഞ്ചവടിപ്പാലം’ വരെ… വാർത്തകൾ ജനങ്ങൾക്ക് മുന്നിൽ ലളിതമാക്കി ട്വന്റിഫോർ ഓഗ്മെന്റഡ് റിയാലിറ്റി

സാങ്കേതികത്തികവ് കൊണ്ടും വാർത്തകളിലെ സത്യസന്ധതകൊണ്ടും ജനമനസുകളിൽ ഒന്നാം സ്ഥാനത്തെത്തിയ ട്വന്റിഫോറിന്റെ അഭിമാനമാണ് ഓഗ്മെന്റഡ് റിയാലിറ്റി. സാങ്കേതിക വിദ്യകൊണ്ട് ദൃശ്യമാധ്യമ രംഗത്ത് മായാജാലം തീർക്കുക മാത്രമായിരുന്ന ട്വന്റിഫോറിന്റെ ലക്ഷ്യം. മറിച്ച് സങ്കീർണമായ വിഷയങ്ങൾ ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ 3ഡി മോഡലും, ഗ്രാഫും ചാർട്ടുമെല്ലാമായി ജനങ്ങൾക്ക് മനസിലാകും വിധം വിശദീകരിക്കുക എന്നതായിരുന്നു മുഖ്യ ലക്ഷ്യം.
കർഷക നിയമത്തെ ഇഴകീറി പരിശോധിച്ചും, അതിന്റെ ദൂഷ്യവശങ്ങൾ മലയാളിക്ക് വിശദീകരിക്കുകയും ചെയ്ത ആദ്യ ചാനലാണ് ട്വന്റിഫോർ.
മലയാളികളുടെ മനസിൽ നോവായി മാറിയ കരിപ്പൂർ വിമാന ദുരന്തം, ടേബിൾ ടോപ്പ് റൺവേയുടെ സാങ്കേതിക വശങ്ങൾ, അംഫന്റെ ഭീകരത, ഹോർമുസ് കടലിടുക്കിൽപ്പെട്ട നാവികരുടെ വിഷയം…..
….കേരളം കണ്ട പ്രളയം, ചന്ദ്രയാൻ വിക്ഷേപണം, റഫാൽ യുദ്ധ വിമാനം, പുൽവാമ പ്രത്യാക്രമണം, തെരഞ്ഞെടുപ്പ് അവലോകനം തുടങ്ങി ട്വന്റിഫോർ വ്യത്യസ്തമായ ഒട്ടേറെ വിഷയങ്ങൾ അവതരിപ്പിച്ചാണ് പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയത്.
സമകാലിക വാർത്തകളെല്ലാം കേട്ടറിയാതെ കണ്ടറിഞ്ഞ മലയാളികൾക്ക് ഓഗ്മെന്റഡ് റിയാലിറ്റി പുതിയൊരു അനുഭവമായി മാറി.
സമകാലിക വാർത്തകളിൽ മാത്രം ഒതുങ്ങിയില്ല ട്വന്റിഫോറിന്റെ എ.ആർ വിരുന്ന് എന്നതാണ് ശ്രദ്ധേയം.
നാം അറിഞ്ഞിരിക്കേണ്ട, ഫാസ്ടാഗ്, കൊച്ചി മെട്രോ യാത്ര, വരുണ എന്ന ജലപീരങ്കി, ഇന്ത്യയുടെ അത്യാധുനിക ആയുധ ശേഖരം, സിൽവർ ലൈൻ പദ്ധതി, വ്യോമസേനയുടെ ലഘുചരിത്രം തുടങ്ങിയ പൊതുവിജ്ഞാനങ്ങളും ലളിതമായി പറഞ്ഞുതരാൻ ട്വന്റിഫോറിന് സാധിച്ചു.
മലയാളികളെ ചിന്തിപ്പിച്ചും വിസ്മയിപ്പിച്ചും ട്വന്റിഫോർ അതിന്റെ രണ്ടാം വാർഷികത്തിലേക്ക് കടക്കുമ്പോൾ ദൃശ്യവിസ്മയം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച ചില ഓഗ്മെന്റഡ് റിയാലിറ്റി കാഴ്ചകൾ കാണാം…..
Story Highlights – twenty-four augmented reality videos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here