ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് രാത്രി മുഴുവൻ വീടിനു വെളിയിൽ ഇരുന്ന ആറാം ക്ലാസുകാരിക്ക് കൈത്താങ്ങായി ട്വന്റിഫോർ

ബാങ്ക് ജപ്തി ചെയ്തതിനെ തുടർന്ന് ഒരു രാത്രി മുഴുവൻ വീടിനു വെളിയിൽ ഭക്ഷണം പോലും കഴിക്കാതെ ഇരുന്ന ആറാം ക്ലാസുകാരിയെ മലയാളി മറന്നിട്ടുണ്ടാവില്ല. തൊട്ടടുത്ത പകൽ തന്നെ ട്വന്റി ഫോർ ബാങ്കിൽ പണമടച്ച് വീട് തിരികെ സമ്മാനിച്ചു. ഇന്ന് വേണിയും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബം തിരുവനന്തപുരം പനവൂരിൽ സന്തോഷത്തോടെ ജീവിക്കുന്നു.
രാത്രി മുഴുവൻ ഞങ്ങളും വേണിയ്ക്കും കുടുംബത്തിനുമൊപ്പം ആ വീട്ടിൽ തുടർന്നു. അടുത്ത ദിവസം രാവിലെ പെരുവഴിയിലായ കുടുംബത്തിന്റെ അവസ്ഥ ട്വന്റിഫോർ മോർണിംഗ് ഷോയിൽ ഞങ്ങൾ ചർച്ചയാക്കി. ഗത്യന്തരമില്ലാതെ വീട് വെക്കാനായി എസ്.ബി.ഐ വെഞ്ഞാറമ്മൂട് ശാഖയിൽ നിന്നും ലോണെടുത്ത ഗൃഹനാഥൻ ബാലു പറ്റാവുന്നത് പോലെ പണം തിരികെ അടച്ചാണ്. ബാലുവിന്റെ നിസ്സഹായാവസ്ഥയിൽ ഫ്ളവേഴ്സ് ചാരിറ്റബിൾ സൊസൈറ്റി തന്നെ കുടുംബത്തിന്റെ ബാധ്യത ഏറ്റെടുത്തു.
രണ്ടു ലക്ഷം രൂപ ബാങ്കിലടച്ചു അന്ന് വൈകുന്നേരം തന്നെ വേണിക്ക് ഞങ്ങൾ വീടിന്റെ താക്കോൽ സമ്മാനിച്ചു. ഇടവേളയ്ക്കു ശേഷം ഞങ്ങൾ വീണ്ടും വേണിയെ കാണാനെത്തുമ്പോൾ മുഖത്ത് പഴയ സങ്കടമില്ല. മെച്ചപ്പെട്ട ജീവിതമുണ്ട് ഇവർക്ക്. ഒരു കായിക താരമാകണമെന്നാണ് വേണിയുടെ ആഗ്രഹം…ആരെയും പേടിക്കാതെ സ്വന്തം വീട്ടിൽ കഴിയുന്നതിന്റെ സന്തോഷം ഈ കുഞ്ഞിന്റെ മുഖത്തുണ്ട്.
Story Highlights – Twentyfour helping 6th standred girl in thiruvananthapuam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here