കൊല്ലം ജില്ലയിൽ ഐക്യ ജനാധിപത്യ മുന്നണി മികച്ച നേട്ടമുണ്ടാക്കും; എൻകെ പ്രേമചന്ദ്രൻ

udf Kollam nk Premachandran

കൊല്ലം ജില്ലയിൽ യുഡിഎഫ് മികച്ച നേട്ടമുണ്ടാക്കും എന്ന് എംപി എൻകെ പ്രേമചന്ദ്രൻ. നാളിതുവരെ ഉണ്ടായിട്ടില്ലാത്ത വമ്പിച്ച മുന്നേറ്റം ഇത്തവണ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. മുൻപത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മോശപ്പെട്ട പ്രകടനമാണ് യുഡിഎഫിന് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ അതിനു മാറ്റമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ നിലനിൽക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യം ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. ഭരണകക്ഷി നേരിടുന്ന അഴിമതി ആരോപണങ്ങൾ, ഒരു സംസ്ഥാന സർക്കാരും ഇതുവരെ നേരിട്ടില്ലാത്ത ആക്ഷേപങ്ങൾ ഇവയൊക്കെ ഈ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കും. കേന്ദ്രത്തിൻ്റെ വിലവർധന, കർഷക ബിൽ അടക്കമുള്ള ജനദ്രോഹ നയങ്ങളും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ, കേന്ദ്ര, കേരള സർക്കാരുകളുടെ ജനദ്രോഹപരമായ നിലപാടുകൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് വിശ്വാസം എന്നും അദ്ദേഹം പറഞ്ഞു.

Read Also : തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് ആരംഭിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ പോളിംഗ് ആരംഭിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ്് നടക്കുന്നത്.
അഞ്ചു ജില്ലകളിലായി 88,26,620 വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തും. ഇതില്‍ 41,58,341 പുരുഷന്‍മാരും 46,68,209 സ്ത്രീകളും 70 ട്രാന്‍സ്ജെന്റേഴ്സും അടക്കം 88,26,620 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 42,530 പേര്‍ കന്നി വോട്ടര്‍മാരാണ്.

11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. രാവിലെ ഏഴുമണിമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഇത്തവണ വോട്ടിംഗ് സമയം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ച ഫോട്ടോ പതിച്ച തിരിച്ചറിയില്‍ കാര്‍ഡിന് പുറമേ മറ്റ് 11 രേഖകള്‍ ഉപയോഗിച്ചും വോട്ട് രേഖപ്പെടുത്താം.

Story Highlights udf will do well in Kollam district; NK Premachandran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top