യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ; വൻ വിജയം നേടും: രമേശ് ചെന്നിത്തല

udf election ramesh chennithala

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ സർക്കാരിൻ്റെ അന്ത്യം കുറിയ്ക്കുന്ന തെരഞ്ഞെടുപ്പാവും ഇതെന്നും ഭരണമാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ മുഴുവൻ ഉള്ളത്. ആ പ്രതീക്ഷ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“വമ്പിച്ച വിജയപ്രതീക്ഷയുണ്ട്. കേരളമൊട്ടാകെ ഈ അഴിമതി സർക്കാരിനെതിരായി വിധിയെഴുതാൻ പോകുന്ന സന്ദർഭമാണ്. മാത്രമല്ല, ബിജെപിക്ക് കേരളത്തിൽ ഒരിഞ്ച് സ്ഥലം പോലും കേരള ജനത കൊടുക്കില്ല എന്നുകൂടി തെളിയിക്കാൻ പോകുന്ന തെരഞ്ഞെടുപ്പാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരായി ജനങ്ങൾ അതിശക്തമായ വികാരം പ്രകടിപ്പിക്കാൻ പോകുന്ന ഒരു കാഴ്ചയാണ് നമ്മൾ ഇപ്പോൾ കണ്ടുകൊണ്ടിരിക്കന്നത്. യുഡിഎഫിലാണ് ജനങ്ങളുടെ പ്രതീക്ഷ മുഴുവൻ ഉള്ളത്. ആ പ്രതീക്ഷ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. യുഡിഎഫ് വൻ വിജയം നേടുമെന്ന കാര്യത്തിൽ സംശയമില്ല. ഒരു ഭരണമാറ്റത്തിനാണ് ഈ തെരഞ്ഞെടുപ്പ് തുടക്കം കുറിക്കുക. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാതിരുന്നത് പരാജയം ഉറപ്പിച്ചതുകൊണ്ടാണ്.”- ചെന്നിത്തല പറഞ്ഞു.

Read Also : ജനങ്ങൾ എൻഡിഎയ്ക്കൊപ്പം; കുമ്മനം രാജശേഖരൻ

“കേരളത്തിൽ അഴിമതിയുടെ ചുരുളുകൾ ഓരോന്നായി അഴിയുകയാണ്. ഉന്നതൻ ആരാണ് എന്ന ചോദ്യം ഞാൻ വീണ്ടും ഉന്നയിക്കുന്നു. ഭരണഘടനാ സ്ഥാനം വഹിക്കുന്ന ഒരു വ്യക്തിയാണെന്നാണ് പറഞ്ഞത്. ഞാൻ വീണ്ടും ആവർത്തിക്കുന്നു, മുഖ്യമന്ത്രി വ്യക്തമാക്കണം. ആരാണ് ഈ ഉന്നതൻ? ഈ സർക്കാരിൻ്റെ അന്ത്യം കുറിയ്ക്കുന്ന ഒരു തെരഞ്ഞെടുപ്പാവും ഇതെന്നതിൽ സംശയമില്ല.”- അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights udf will win election says ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top