കള്ളപ്പണം വെളുപ്പിച്ച കേസ്; ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി. പതിനാല് ദിവസത്തേക്കാണ് കസ്റ്റഡി നീട്ടിയത്. ബം​ഗളൂരു സെഷൻസ് കോടതിയുടേതാണ് നടപടി.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത നടപടി നിയമവിരുദ്ധമാണെന്ന് കാട്ടി ബിനീഷിന്റെ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ തുടർവാദം തിങ്കളാഴ്ചയും തുടരും. ഇഡിക്ക് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറലാണ് ഇന്ന് ഹാജരായത്.

Story Highlights Bineesh kodiyeri, Enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top