Advertisement

സി എം രവീന്ദ്രൻ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകില്ല

December 9, 2020
Google News 1 minute Read
cm raveendran wont be present before ED

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ നാളെ ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല. കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് വിലയിരുത്തലിനെ തുടർന്നാണ് നീക്കം.

സി എം രവീന്ദ്രന് കടുത്ത തലവേദനയും, ക്ഷീണവുമുണ്ട്. തലച്ചോറിൻ്റെ എം.ആർ.ഐ സ്കാൻ എടുക്കണമെന്നും വിശദ പരിശോധനകൾക്ക് ശേഷം മാത്രം ഡിസ്ചാർജ് ചെയ്യുകയുള്ളു എന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.

ഇന്നലെയാണ് സിഎം രവീന്ദ്രൻ ആശുപത്രിയിൽ ചികിത്സ തേടുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്. കൊവിഡാനന്തര ചികിത്സയെന്നാണ് വിശദീകരണം.

ഇത് മൂന്നാം തവണയാണ് ചോദ്യംചെയ്യലിന്‍റെ തൊട്ടു മുന്‍പ് രവീന്ദ്രന്‍ ആശുപത്രിയില്‍ പ്രവേശിക്കുന്നത്. കൊവിഡാനന്തര പരിശോധനകള്‍ക്കായിരുന്നു ഇതിന് മുന്‍പും ആശുപത്രിയില്‍ പോയത്. സിപിഐഎം അടക്കം നടപടികളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കെ ഫോൺ, ലൈഫ് മിഷൻ പദ്ധതികളിലെ കള്ളപ്പണ ബിനാമി ഇടപാടുകളെക്കുറിച്ചാണ് രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യുന്നത്.

Story Highlights cm raveendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here