ലൈഫ് മിഷന്‍ കോഴക്കേസ്; സി.എം രവീന്ദ്രന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ലൈഫ് മിഷന്‍ കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. പത്ത് മണിക്കൂറാണ് ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് രവീന്ദ്രനെ ചോദ്യം ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രവീന്ദ്രനെ ഇ.ഡി.ചോദ്യം ചെയ്തത്.(CM Ravindran’s today’s questioning over Life Mission Case)
ഇന്നലെയും പത്തര മണിക്കൂര്‍ സി. എം രവിന്ദ്രനെ ഇ ഡി ചോദ്യം ചെയ്തിരുന്നു. സ്വപ്നയുടെ മൊഴി, വാട്‌സപ്പ് ചാറ്റുകള്‍ തുടങ്ങിയവ മുന്‍നിര്‍ത്തിയാണ് ഇ.ഡിയുടെ ചോദ്യം ചെയ്യല്‍. മൊഴി പരിശോധിച്ച ശേഷംതുടര്‍ നടപടികളില്‍ തീരുമാനമെടുക്കാനാണ് ഇ.ഡിയുടെ നീക്കം.
Read Also: ബ്രഹ്മപുരം തീപിടിത്തം; പ്രവർത്തനം ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സി.എം.രവീന്ദ്രന്റെ അറിവോടെയാണെന്നായിരുന്നു സ്വപ്നയുടെ മൊഴി. രവീന്ദ്രന്റെ പേര് പരാമര്‍ശിച്ച് സ്വപ്നയും എം.ശിവശങ്കറും നടത്തിയ വാട്‌സാപ്പ് ചാറ്റും ഇഡിയുടെ കൈവശമുണ്ട്. ഈ കാര്യങ്ങളില്‍ ഉള്‍പ്പെടെ വ്യക്തത വരുത്താനായിരുന്നു ചോദ്യം ചെയ്യല്‍.
Story Highlights: CM Ravindran’s today’s questioning over Life Mission Case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here