ബ്രഹ്മപുരം തീപിടിത്തം; പ്രവർത്തനം ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനുള്ള പ്രവർത്തങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. കൊച്ചിയിൽ ഉറവിട മാലിന്യ സംസ്കരണം യുദ്ധകാലാടിസ്ഥത്തിൽ നടപ്പിലാക്കാനും ഉന്നതതല യോഗത്തിൽ തീരുമാനമായി. നാളത്തോടെ പ്ലാന്റിലെ തീ പൂർണമായും അണയ്ക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തങ്ങൾ ഊർജിതമാക്കാൻ മുഖ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേർന്നത്. CM order to speed up efforts to put out Brahmapuram fire
കൊച്ചി ഭരണകൂടം ആവശ്യപ്പെട്ടത് അനുസരിച്ച് തീ അണയ്ക്കുന്നതിനായി കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും ഫയർഫോഴ്സ് സംവിധാനങ്ങളും ബ്രഹ്മപുരത്തേക്ക് എത്തിക്കാൻ തീരുമാനമായി. കൂടുതൽ സംവിധാങ്ങൾ ഇന്ന് രാത്രിയോടെ തന്നെ ബ്രഹ്മപുരത്തേക്ക് എത്തിക്കാനാണ് നീക്കം. ഇന്ന് രാത്രി മുഴുവൻ പ്രവർത്തനം നടത്താനും നാളത്തോടെ തീ പൂർണമായും അണയ്ക്കാനാണ് നീക്കം.
Read Also: ബ്രഹ്‌മപുരം തീപിടിത്തം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴവും വെള്ളിയും അവധി
ഹൈക്കോടതി ഇടപെട്ട സാഹചര്യത്തിലാണ് യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്നത്. ഭാവി കൂടി മുന്നിൽ കണ്ട് കൊച്ചിയിൽ ഉറവിട മാലിന്യ സംസ്കരണം നടപ്പിലാക്കാനും തീരുമാനമായി. പ്ലാൻറിലേക്ക് ഇനി പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകില്ല. ബ്രഹ്മപുരത്തെ പ്രവർത്തനങ്ങൾക്ക് ജനപ്രതിനിധികളെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കും. ഈ തീരുമാനങ്ങൾ ഹൈക്കോടതിയെ സർക്കാർ അറിയിക്കും.
Story Highlights: CM order to speed up efforts to put out Brahmapuram fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here