വീട് നിര്‍മാണത്തില്‍ അപാകത; കെ എം ഷാജി എംഎല്‍എയുടെ ഭാര്യയ്ക്ക് നോട്ടിസ്

Enforcement Directorate Questioning K.M Shaji MLA

കെ എം ഷാജി എംഎല്‍എയുടെ ഭാര്യയ്ക്ക് നോട്ടിസ്. കോഴിക്കോട് കോര്‍പറേഷനില്‍ നിന്നാണ് ആശ ഷാജിക്ക് നോട്ടിസ് നല്‍കിയിരിക്കുന്നത്. മുന്‍സിപ്പല്‍ നിയമ 406 പ്രകാരമാണ് നോട്ടിസ്. വീട് നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്. ഈ മാസം 17ന് ആശ ഷാജി ഹാജരാകണമെന്ന് നോട്ടിസില്‍ പറയുന്നു.

വേങ്ങേരി വില്ലേജില്‍ ഭൂമി കയ്യേറ്റം കണ്ടെത്തിയതിനാലാണ് നോട്ടിസ്. ആശയുടെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. കോര്‍പറേഷന്‍ സര്‍വേ നടത്തുന്നതിന് ഇടയിലാണ് കയ്യേറ്റം കണ്ടെത്തിയത്.

Read Also : വീട് ഇപ്പോഴും അങ്ങനെ തന്നെ അവിടെ നില്‍ക്കുന്നുണ്ട്; ആര്‍ക്കും വരാം, പരിശോധിക്കാം: കെ എം ഷാജി

കഴിഞ്ഞ ദിവസം കെ എം ഷാജി കോഴിക്കോട്ടെ ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എംഎല്‍എ എംകെ മുനീറിന്റെ ഭാര്യ നഫീസയില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് മൊഴിയെടുത്തിരുന്നു. കോഴിക്കോട്ടെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസില്‍ വച്ചാണ് മൊഴി എടുത്തത്. ഭൂമി വാങ്ങിയത് കെ എം ആശ, നഫീസ എന്നിവരുടെ പേരിലാണെന്നുള്ള പരാതിയുടെ ഭാഗമായാണ് ഇ ഡി അന്വേഷണം.

നേരത്തെ കെ എം ഷാജി എംഎല്‍എയ്‌ക്കെതിരായ കൈക്കൂലിക്കേസില്‍ വിജിലന്‍സ് മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദിന്റെ മൊഴിയെടുത്തിരുന്നു. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ കെ എം ഷാജി കോഴ വാങ്ങിയെന്ന കേസിലാണ് അന്വേഷണം. ഷാജിയെ ഉടന്‍ ചോദ്യം ചെയ്‌തേക്കും.

Story Highlights km shaji mla’s wife asha shaji gets notice from kozhikode corporation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top