കൊവിഡാനന്തര ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്താന്‍ സൈക്കിള്‍ റൈഡുമായി മീരയും പാര്‍വതിയും

കൊവിഡാനന്തര ടൂറിസം സാധ്യതകള്‍ പരിചയപ്പെടുത്താന്‍ സൈക്കിള്‍ റൈഡുമായി പെണ്‍കുട്ടികള്‍. വിദ്യാര്‍ത്ഥികളായ മീരയും പാര്‍വതിയും ഒന്നിച്ചാണ് കേരളമാകെ സൈക്കിളില്‍ സഞ്ചരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം കേരളത്തിലെ ടൂറിസം മേഖല സജീവമാവുകയാണെന്ന് ലോകത്തെ അറിയിക്കുകയാണ് ലക്ഷ്യം.
‘വണ്ടേഴ്‌സ് ഓഫ് കേരള ബൈ ചാര്‍ലീസ് ഏഞ്ചല്‍സ്’ എന്ന പേരിലാണ് സൈക്കിള്‍ റൈഡ്. കേരളത്തിലെ പ്രധാനവിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സൈക്കിളില്‍ ചുറ്റി നടന്ന് കാണുകയാണ് ലക്ഷ്യം. കൊവിഡ് ഭീതിയില്‍ യാത്രകള്‍ ഉപേക്ഷിക്കുന്നവരെ സേഫ് ടൂറിസത്തിലേക്ക് കൊണ്ടുവരാനാണ് റൈഡ് സംഘടിപ്പിക്കുന്നത്. സ്ത്രീ സഞ്ചാരികള്‍ക്ക് സുരക്ഷിതമായ
താവളമാണ് കേരളമെന്ന് റൈഡര്‍മാരായ മീരയും പാര്‍വതിയും പറയുന്നു.
Read Also : കൊച്ചി മെട്രോയില്‍ എല്ലാ സ്റ്റേഷനിലും യാത്രക്കാര്‍ക്ക് സൈക്കിള്‍ ഒപ്പം കൊണ്ടുപോകാന്‍ അനുമതി
തിരുവനന്തപുരം പൂവാര്‍ ഐലന്റ് റിസോര്‍ട്ടില്‍ നിന്ന് ആരംഭിച്ച യാത്ര വയനാട് ബാണാസുര കോണ്ടോര്‍ ഐലന്റ് റിസോര്‍ട്ടില്‍ സമാപിക്കും. പ്രധാനപ്പെട്ട എല്ലാ ടൂറിസം കേന്ദ്രങ്ങളും സഞ്ചരിച്ച ശേഷമാകും മടക്കം.
കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു, സോമതീരം സൗത്ത് കേരള ഹോട്ടലിയേഴ്‌സ് ഫോറം പ്രസിഡന്റ് ചാക്കോ പോള്‍ എന്നിവര്‍ ചേര്‍ന്ന് യാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. ഡിസംബര്‍ 17ന് വയനാട് ജില്ലയില്‍ യാത്ര അവസാനിപ്പിക്കും.
Story Highlights – travel, tourism, women empowerment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here