സി.എം. രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്റെ ജീവന്‍ അപകടത്തിലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ അടക്കമുള്ളവരുടെ രഹസ്യങ്ങളുടെ കാവലാളാണ് സി.എം. രവീന്ദ്രന്‍. എം. ശിവശങ്കര്‍ നേരത്തെ പയറ്റിയ അടവുകള്‍ തന്നെയാണ് സി.എം. രവീന്ദ്രനും പയറ്റുന്നത്. സ്വപ്‌ന സുരേഷിന്റെ ജീവന്‍ അപകടത്തിലാണ്. സ്വപ്‌നയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ പറഞ്ഞു.
അതേസമയം, സി.എം. രവീന്ദ്രന്‍ ചോദ്യം ചെയ്യലില്‍ നിന്ന് മനഃപൂര്‍വം മാറിനില്‍ക്കുന്നതല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സി.എം. രവീന്ദ്രന് കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളുണ്ട്. ആശുപത്രിയില്‍ നിന്നിറങ്ങിയാല്‍ ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകും. സി.എം. രവീന്ദ്രന്‍ സംശുദ്ധ ജീവിതം നയിക്കുന്നയാളാണ്. എല്ലാവര്‍ക്കു വിശ്വസ്തനുമാണ്. രവീന്ദ്രനെ കുടുക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
Story Highlights – Mullappally Ramachandran says C.M. Raveendran’s life is in danger
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here