അസിസ്റ്റന്റ് റഫറിയുടെ വംശീയാധിക്ഷേപം; പിഎസ്ജി-ബസക്സെഹിർ മത്സരം താരങ്ങൾ ബഹിഷ്കരിച്ചു: വിഡിയോ

PSG Istanbul Basaksehir racism

വംശീയാധിക്ഷേപത്തെ തുടർന്ന് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ചിലെ പിഎസ്ജി-ഇസ്താംബൂൾ ബസക്സെഹിർ ചാമ്പ്യൻസ് ലീഗ് മത്സരം നിർത്തിവെച്ചു. തുർക്കി ക്ലബായ ബസക്സെഹിറിൻ്റെ സഹപരിശീലകൻ പിയറെ വെബുവിനെ ഫോർത്ത് ഒഫീഷ്യൽ വംശീയമായി അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് ഇരു ടീമുകളിലെയും താരങ്ങൾ പതിനാലാം മിനിറ്റിൽ ഗ്രൗണ്ട് വിടുകയായിരുന്നു. തുടർന്ന് മത്സരം നിർത്തിവെക്കുകയായിരുന്നു.

ടച്ച് ഒഫീഷ്യലുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട കാമറൂണിൻ്റെ മുൻതാരം കൂടിയായ വെബുവിന് റഫറി ചുവപ്പുകാർഡ് കാട്ടിയിരുന്നു. എന്നാൽ, വെബുവിന് ചുവപ്പുകാർഡ് കാണിക്കാൻ ടച്ച് ഒഫീഷ്യൽ റഫറിയോട് ആവശ്യപ്പെട്ടത് ‘ഈ കറുത്തവൻ’ എന്ന് വിളിച്ചു കൊണ്ടാണെന്നാണ് താരങ്ങളുടെ ആരോപണം. ഇതിനു പിന്നാലെയാണ് താരങ്ങൾ മത്സരം ബഹിഷ്കരിച്ചത്.

ഇന്ന് മത്സരം 14ആം മിനിട്ട് മുതൽ പുനരാരംഭിക്കും. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് യുവേഫ പ്രഖ്യാപിച്ചു. സംഭവത്തിൽ പിഎസ്ജി താരങ്ങളായ കിലിയൻ എംബാപ്പെ, നെയ്മർ എന്നിവർ കെബുവിനു പിന്തുണ അർപ്പിച്ചു.

ഗ്രൂപ്പ് എച്ചിൽ ലെപ്‌സിഗ് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചിരുന്നു. പിഎസ്ജിയാണ് രണ്ടാം സ്ഥാനത്തുള്ളത്.

Story Highlights PSG, Istanbul Basaksehir players walk off after alleged racism by match official

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top