Advertisement

തമിഴ് നടി വി ജെ ചിത്ര ആത്മഹത്യ ചെയ്തു

December 9, 2020
1 minute Read
vj chithra

തമിഴ് സീരിയല്‍ താരവും അവതാരികയുമായ വി ജെ ചിത്ര ആത്മഹത്യ ചെയ്തു. 28 വയസായിരുന്നു. തമിഴിലെ പ്രസിദ്ധമായ പാണ്ഡ്യന്‍ സ്റ്റോര്‍സില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Read Also : വളർത്തുനായ മരിച്ചു; 21കാരി ആത്മഹത്യ ചെയ്തു

ചെന്നൈ നസരത്തെപ്പേട്ടയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും വിവരം. രാവിലെ 2.30ന് ഇ വി പി ഫിലിം സിറ്റിയില്‍ നിന്ന് തിരിച്ചെത്തിയതായിരുന്നു താരം. കുറച്ച് മാസം മുന്‍പ് ചിത്രയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. ഹോട്ടലില്‍ പ്രതിശ്രുത വരനും ബിസിനസുകാരനുമായ ഹേമന്തിനൊപ്പമായിരുന്നു താമസം. താരം ആത്മഹത്യ ചെയ്തത് വിഷാദ രോഗം മൂലമാണെന്നാണ് റിപ്പോര്‍ട്ട്.

കുളിക്കാന്‍ റൂമില്‍ കയറിയ ചിത്രയെ വളരെ വൈകിയും കാണത്തതിനെ തുടര്‍ന്ന് ഹേമന്ത് ഹോട്ടല്‍ അധികൃതരെ വിളിക്കുകയായിരുന്നു. പിന്നീട് മുറി തുറന്നപ്പോഴാണ് മരിച്ച നിലയില്‍ ചിത്രയെ കണ്ടത്തിയത്. പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Story Highlights actress, tamil, suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top