ഇടതുമുന്നണി സ്ഥാനാർത്ഥിയായ എന്നെ സിപിഐഎം വഞ്ചിച്ചു: ധനേഷ് മാത്യു മാഞ്ഞൂരാൻ

ഇടതുമുന്നണി സ്ഥാനാർത്ഥിയായ തന്നെ സിപിഐഎം ചതിച്ചെന്ന് കൊച്ചി കോർപ്പറേഷൻ 39ആം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥി ധനേഷ് മാത്യു മാഞ്ഞൂരാൻ. ഡിവിഷനിൽ വിമതനായി മത്സരിക്കുന്ന സിപിഐഎം ഇടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം പിവി ഷാജിയെ പാർട്ടി നേതാക്കൾ സഹായിക്കുന്നതായും ധനേഷ് മാത്യു മാഞ്ഞൂരാൻ ആരോപിച്ചു. ഇടതുമുന്നണി കേരള കോൺഗ്രസിന് നൽകിയ സീറ്റിൽ സ്ഥാനാർഥിയായ തന്നെ സഹായികാതെ സിപിഎം വിമതന് ഒത്താശ ചെയ്യുന്നത് ഇരട്ടത്താപ്പാനെന്നും ധനുഷ് മാത്യു മാഞ്ഞൂരാൻ 24 നോട് പറഞ്ഞു.
കൊച്ചി കോർപ്പറേഷനിൽ 3 ഡിവിഷനുകളിൽ ആണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് ഇടതുമുന്നണി സീറ്റ് അനുവദിച്ചത്. ഇതിൽ ഒന്നായ 39ആം ഡിവിഷനിൽ സ്ഥാനാർത്ഥിയായ ധനേഷ് മാത്യു മാഞ്ഞൂരാനെ സിപിഐഎം പ്രാദേശിക നേതൃത്വം അംഗീകരിക്കാൻ തയ്യാറായില്ല. ഇതോടെ സിപിഐഎം ഇടപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമായ പി വി ഷാജി വിമതനായി രംഗത്തെത്തി. ഇടതുമുന്നണി സ്ഥാനാർത്ഥിയായ ധനേഷ് സഹായിക്കുന്നതിന് പകരം പി വി ഷാജി ക്ക് ആയിരുന്നു സിപിഐഎം പിന്തുണ ലഭിച്ചത്. സിപിഐഎം നേതൃത്വം തന്നെ ചതിച്ചതാണെന്ന് ധനേഷ് മാത്യു മാഞ്ഞൂരാൻ 24നോട് പറഞ്ഞു.
ഇടതുമുന്നണി സ്ഥാനാർത്ഥിയായ തന്നെ സഹായിക്കാതെ ഷാജിയെ സിപിഎം സഹായിച്ചതോടെ സിറ്റിംഗ് സീറ്റായ 39അം ഡിവിഷൻ വ യുഡിഎഫിന് കിട്ടാനുള്ള സാധ്യതയും ധനേഷ് തള്ളിക്കളയുന്നില്ല.
Story Highlights – The CPI(M) cheated me as a Left Front candidate: Dhanesh Mathew Manjooran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here