തദ്ദേശ തെരഞ്ഞെടുപ്പ്; കാസര്‍ഗോഡ് ജില്ലയിലെ 134 ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തും

തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് ജില്ലയിലെ 134 ബൂത്തുകളില്‍ വെബ്കാസ്റ്റ് സംവിധാനം ഏര്‍പ്പെടുത്തും. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന എട്ട് ബൂത്തുകളില്‍ പൊലീസിന് പുറമേ ആന്റിനക്സല്‍ ഫോഴ്സിനെയും വിന്യസിക്കും.

കര്‍ണാടകയോട് ചേര്‍ന്ന് കിടക്കുന്ന ദേലംപാടി, ഈസ്റ്റ് എളേരി, ബളാല്‍, പനത്തടി പഞ്ചായത്തുകളിലെ ചില ബൂത്തുകളിലാണ് മാവോയിസ്റ്റുകളുടെ ഭീഷണിയെ തുടര്‍ന്ന് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കുന്നത്. മാവോയിസ്റ്റ് ഭീഷണിയുള്ള എട്ട് ബൂത്തുകള്‍ ഉള്‍പ്പെടെ 134 ബൂത്തുകളിലാണ് വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തുക. എട്ട് ബൂത്തുകളില്‍ പൊലീസിന് പുറമെ ആന്റിനക്സല്‍ ഫോഴ്സും ഉണ്ടാകും. കാസര്‍ഗോഡ് ജില്ലയില്‍ 84 ക്രിട്ടിക്കല്‍ ബൂത്തൂകളും 43 വള്‍നറബിള്‍ ബൂത്തുകളുമാണുള്ളത്.

തെരഞ്ഞെടുപ്പടുത്ത ഘട്ടത്തില്‍ അതിര്‍ത്തിയിലും ഊടുവഴികളിലും ഉള്‍പ്പെടെ പൊലീസ് പരിശോധന ശക്തമാക്കും. ഓഫീസര്‍മാര്‍ ഉള്‍പ്പെടെ കൂടുതല്‍ പൊലീസ് സംഘത്തെ ഇതിനായി ഉപയോഗിക്കുന്നുണ്ട്. ജില്ലയിലാകെ 38 പഞ്ചായത്തുകളിലായി 9,21,656 വോട്ടര്‍മാരും മൂന്ന് നഗരസഭകളിലായി 1,26 ,910 വോട്ടര്‍മാരുമാണുള്ളത്.

Story Highlights Webcast system will be set up in 134 booths in Kasaragod district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top