കൊച്ചി കോർപറേഷനിൽ കള്ളവോട്ട് ചെയ്തതായി പരാതി

കൊച്ച കോർപറേഷനിൽ കള്ളവോട്ട് നടന്നതായി പരാതി. 16-ാം ഡിവിഷനിലാണ് കള്ളവോട്ട് നടന്നതായി പരാതി ഉയർന്നത്.
ഇന്ന് ഉച്ചയോടെയാണ് കൊച്ചി കോർപറേഷനിലെ 16-ാം ഡിവിഷനിൽ കള്ളവോട്ട് നടന്നെന്ന വിവരം പുറത്തു വരുന്നത്. ഇടക്കൊച്ചി സ്വദേശി അജിത്ത് വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് മറ്റാരോ വോട്ട് ചെയ്തതായി അറിയുന്നത്. വോട്ടർ ബൂത്തിൽ നിന്നും ഇറങ്ങാതെ അകത്ത് തന്നെ നിൽക്കുകയാണ് അജിത്ത്.
അതേസമയം, എറണാകുളത്ത് പോളിംഗ് ശതമാനം 70 പിന്നിട്ടു. 70.16 % ആണ് ഒടുവിലായി വന്ന റിപ്പോർട്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വയനാട്, പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിലവിലെ പോളിംഗ് ശതമാനം -70 .02 %
വയനാട്- 73.1 %
പാലക്കാട് – 71.17 %
തൃശൂർ 69. O2 %
എറണാകുളം 70.16 %
കോട്ടയം 68.49%
Story Highlights – cochin corporation 16 ward fake vote
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here