മന്ത്രി എ സി മൊയ്തീന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

മന്ത്രി എ സി മൊയ്തീന് എതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. തൃശൂര്‍ ഡിസിസിയാണ് പരാതി നല്‍കിയത്. രാവിലെ 6.55ന് വോട്ട് ചെയ്തത് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
മന്ത്രി തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി അനില്‍ അക്കര എംഎല്‍എയാണ് രംഗത്തെത്തിയത്. മന്ത്രി രാവിലെ 6.55ന് വോട്ട് രേഖപ്പെടുത്തിയത് ചട്ടലംഘനമാണെന്നാണ് അനില്‍ അക്കര ചൂണ്ടിക്കാട്ടിയത്. എന്നാല്‍ വോട്ടിംഗില്‍ അപാകതകള്‍ ഉണ്ടായിട്ടില്ലെന്ന് പ്രിസെയ്ഡിംഗ് ഓഫീസര്‍ അറിയിച്ചു.
തൃശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയത്. സ്ഥിരമായി തെരഞ്ഞെടുപ്പില്‍ തന്റെ ബൂത്തിലെ ആദ്യ വോട്ടറായി മന്ത്രി മാറാറുണ്ട്. ഇത്തവണയും രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായ ശേഷം പോളിംഗ് ഉദ്യോഗസ്ഥര്‍ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ടു. മന്ത്രി ബൂത്തില്‍ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
Read Also : കേരളാ കോണ്‍ഗ്രസ് ബി ഇടത് മുന്നണി വിടില്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ
പുറകെയാണ് മന്ത്രി എ സി മൊയ്തീന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണവുമായി അനില്‍ അക്കര എംഎല്‍എ രംഗത്ത് എത്തിയത്. സംഭവത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് വ്യക്തമാക്കി.
അതേസമയം കോട്ടയം മുണ്ടക്കയം ഇളങ്കാട് അഞ്ചാം വാര്‍ഡില്‍ ആറ് മണിക്ക് പോളിംഗ് ആരംഭിച്ചു. 19 പേര്‍ ഇവിടെ വോട്ട് ചെയ്തു. വിവിധ രാഷ്ട്രീയ കക്ഷികളുടെ അനുമതിയോടെ ആണ് പോളിംഗ് ആരംഭിച്ചത്. പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച വോട്ടെടുപ്പ് പിന്നീട് പുനരാരംഭിക്കുകയായിരുന്നു.
Story Highlights – congress, ac moideen, election commission, local body election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here