കേരളാ കോണ്‍ഗ്രസ് ബി ഇടത് മുന്നണി വിടില്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ

kb ganesh kumar sabotaged solar case allegation

കേരളാ കോണ്‍ഗ്രസ് ബി ഇടത് മുന്നണി വിടില്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. എല്‍ഡിഎഫില്‍ പ്രശ്‌നങ്ങളുണ്ടെന്നത് വ്യാജ പ്രചാരണമെന്നും എംഎല്‍എ പറഞ്ഞു.

Read Also : ഗണേഷ് കുമാര്‍ എംഎല്‍എ മര്‍ദ്ദിച്ചെന്ന പരാതിയില്‍ വീട്ടമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ തങ്ങളെ മുഴുവനായി തഴഞ്ഞുവെന്ന് പത്ത് ജില്ലാ കമ്മിറ്റികള്‍ ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ളയെ പരാതി അറിയിച്ചിരുന്നു. ഗണേഷ് കുമാറിന്റെ വീട്ടിലെ പരിശോധന അടക്കം പാര്‍ട്ടിയില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കേരളാ കോണ്‍ഗ്രസ് ബി മുന്നണി വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കൂടിയായ ഗണേഷ് കുമാര്‍ എംഎല്‍എ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയത്.

Story Highlights k b ganesh kumar mla, ldf

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top